ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഭവന നിര്‍മാണം
അങ്കമാലി: ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയില്‍ ഗോപാലകൃഷണനും കുടുംബത്തിനും തലചായ്ക്കാനിടം ഒരുങ്ങുന്നു. കറുകുറ്റി ഞാലുക്കരയില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന ഭാര്യയും മകളും മകനും അടങ്ങുന്ന പനങ്ങാട്ട് വീട്ടില്‍ ഗോപലകൃഷ്ണനാണ് ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്കിലെ കറുകുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കള്‍ ഭവനം പണിത് നല്‍കുന്നത്.
കൊച്ചിയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ പത്താം അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ചാണ് ഞാലുക്കരയില്‍ യുവാക്കള്‍ ഭവനം നിര്‍മിച്ച് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ സര്‍വേ നടത്തിയ പോഴാണ് ഗോപാലാകൃഷ്ണന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതം മനസിലാക്കിയത്. എത്ര പ്രതിസന്ധിയുണ്ടായാലും ഈ കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള വീട് പണിത് നല്‍കണമെന്ന് അന്നേ യുവാക്കള്‍ തീരുമാനിച്ചിരുന്നു.
ആ തീരുമാനനുസരിച്ചാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തോട് അനുബന്ധിച്ച് വീട് നിര്‍മിച്ച് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എം സ്വരാജ് എം.എല്‍.എ തറക്കല്ലിട്ടു ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ്, സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ.കെ ഷിബു, അഡ്വ: കെ.എസ് അരുണ്‍കുമാര്‍, പ്രിന്‍സി കുര്യാക്കോസ്, പി അജീഷ് കുമാര്‍, പ്രജീഷ് പ്രകാശന്‍, കെ.പി റെജീഷ്, കെ.കെ ഗോപീ മാസ്റ്റര്‍, അഡ്വക്കേറ്റ് ബിബിന്‍ വര്‍ഗീസ്, അഡ്വക്കേറ്റ് രശ്മി തോമസ്, പി.എ അനീഷ്, കെ.എന്‍ വിഷ്ണു മാസ്റ്റര്‍, പി.എന്‍ ചെല്ലപ്പന്‍, കെ.പി അനുഷ്, കെ കെ വിശ്വഭരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."