HOME
DETAILS
MAL
യന്ത്രം നിലച്ച് യാത്രാ ബോട്ട് കായലില്‍ ഒഴുകി നടന്നു
backup
May 24 2016 | 18:05 PM
മട്ടാഞ്ചേരി: യാത്രക്കാരുമായി വരികയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് യന്ത്രം നിലച്ച് കായലില്‍ ഒഴുകി നടന്നു.
ഇന്നലെ രാവിലെ എട്ടേകാലിന് വില്ലിങ്ങ്ടന്‍ ഐലന്റില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വരികയായിരുന്ന എസ്.36 ബോട്ടാണ് യന്ത്രം നിലച്ച് ഒഴുകി നടന്നത്.
ഫോര്‍ട്ട്കൊച്ചി ജെട്ടിയിലേക്ക് അടുക്കുന്നതിന് മുമ്പാണ് യന്ത്രത്തകരാറുണ്ടായത്. ഐലന്റില്‍ നിന്നുള്ള പത്തോളം യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഏകദേശം അഞ്ച് മിനുറ്റോളം ബോട്ട് കായലില്‍ ഒഴുകി നടന്നു. ജെട്ടിയില്‍ നിന്ന യാത്രക്കാര്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് ബോട്ടെത്തി യാത്രാബോട്ട് കരയിലേക്കടുപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."