HOME
DETAILS

വരള്‍ച്ച: ജലവിതരണ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

  
backup
December 31 2016 | 23:12 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

 


കോട്ടയം: വേനല്‍ക്കാലത്തെ കടുത്ത ജലക്ഷാമം മുന്നില്‍ക്കണ്ട് ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിവിധ ജലവിതരണ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. ഇന്നലെ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ സി. എ ലത ഇതുസംബന്ധിച്ച് നിര്‍ദേശം കേരള വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കി.
ഈ വര്‍ഷം പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത വരള്‍ച്ചക്ക് സാധ്യതയുണ്ടെന്നും ശുദ്ധജല വിതരണത്തിന്റെ കാര്യത്തില്‍ പ്രത്യേക മുന്‍ കരുതല്‍ എടുക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് യോഗത്തില്‍ അഭിപ്രായപ്പെട്ടത്. പ്രവര്‍ത്തനരഹിതമായ ഹാന്റ് പമ്പുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് ഭൂജലവകുപ്പും നടപടി സ്വീകരിക്കണം. കടുത്ത ജലക്ഷാമം നേരിടുന്ന 140 കേന്ദ്രങ്ങളില്‍ ജല കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഇരുനൂറിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന വൈക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇവിടുത്തെ മാനേജര്‍ തസ്തിക നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ഉടന്‍ മാനേജരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.സി റോഡ് നാല് വരി പാതയാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുളള സാഹചര്യത്തില്‍ പ്രവൃത്തി നടപ്പാക്കുന്ന കെ.എസ്.ടി.പി പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കൂടി സാന്നിധ്യം ഉറപ്പു വരുത്തി പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അദാലത്ത് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അടിയന്തിരമായി സര്‍ക്കാരിന് നല്‍കാന്‍ സി. കെ ആശ എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. യഥാസമയം ഓരുമുട്ടുകള്‍ സ്ഥാപിക്കാത്തതുമൂലം കുട്ടനാടന്‍ പ്രദേശത്ത് ഉപ്പവെള്ളം കയറി നെല്‍കൃഷി നശിക്കുന്ന സാഹചര്യമാണുളളതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളാന്‍ കളക്ടര്‍ ജലസേചന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുമരകം ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ജലാശയങ്ങളിലെ പോള നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി വേണമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എസ് ലതി , വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago