ശരീഅത്ത് ബോധവത്കരണ ക്ലാസുകളുടെ താലൂക്ക്തല ഉദ്ഘാടനം ഇന്ന്
തൊടുപുഴ: ഇമാം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 10 ന് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് മുന്നോടിയായി മഹല്ല് അടിസ്ഥാനത്തില്‍ നടക്കുന്ന ബോധവത്കരണ ക്ലാസുകളുടെ താലൂക്ക്തല ഉദ്ഘാടനം ഇന്ന് സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.
ഉച്ചകഴിഞ്ഞ് 2.30 ന് സെന്‍ട്രല്‍ ജുമാ മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് പി.എന്‍ നൂറുദ്ദീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഇമാം കൗണ്‍സില്‍ വൈസ് ചെയര്‍മാനും ടൗണ്‍ ജുമാ മസ്ജിദ് ഇമാമുമായ ഇംദാദുള്ള മൗലവി ഉദ്ഘാടനം ചെയ്യും.
ജന.കണ്‍വീനര്‍ അബ്ദുല്‍ റഷീദ് മൗലവി ആമുഖ പ്രഭാഷണവും സെയ്തുമുഹമ്മദ് മൗലവി പ്രാര്‍ത്ഥനയും നിര്‍വഹിക്കും. ഇമാം കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്‍ കബീര്‍ റഷാദി, അബ്ദുല്‍ ഗഫൂര്‍ മൗലവി, ഷഹീര്‍ മൗലവി, സെന്‍ട്രല്‍ ജുംആ മസ്ജിദ് സെക്രട്ടറി ബാബു. പി. സെയ്ത്, എം.എ. കരീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
അഞ്ച് മണിക്ക് 'ശരീഅത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ സൈനുല്‍ ആബ്ദീന്‍ മൗലവി ക്ലാസ് നയിക്കും. മുനീര്‍ മൗലവി, അന്‍സാരി മൗലവി, സല്മാന് മൗലവി, ഹസൈനാര്‍ മൗലവി എന്നിവര്‍ സംബന്ധിക്കും. 6.30 ന് 'ഏക സിവില്‍ കോഡിന്റെ ഭവിഷത്തുകള്‍' എന്ന വിഷയത്തില്‍ വി.എച്ച് അലിയാര് മൗലവി ക്ലാസ് നയിക്കും. സുബൈര്‍ മൗലവി, ഇല്യാസ് മൗലവി, അബ്ദുനാസര്‍ മൗലവി, അഹമദ് ഹുസൈന് മൗലവി എന്നിവര്‍ സംബന്ധിക്കും. പരിപാലന സമിതി അംഗം നൗഷാദ് കാവനാല്‍ കൃതജ്ഞത അര്‍പ്പിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."