ആഞ്ഞടിച്ചു മുന്നേറുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യം
പണ്ടൊരിക്കല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചേരിപ്പോരു മുറുകിയ ഘട്ടത്തില്‍ പഞ്ചായത്തുപറയാന്‍ ഹൈക്കമാന്‍ഡ് അയച്ച ദേശീയനേതാവ് കിഷോര്‍ ചന്ദ്രദേവ് നല്ല അടി വാങ്ങിയാണു തിരിച്ചുപോയത്. ഇനിയൊരിക്കലും തന്നെ ഇപ്പണിക്ക് അയക്കരുതെന്ന് അദ്ദേഹം നേതൃത്വത്തോടു കേണപേക്ഷിച്ചതായി കേട്ടിട്ടുണ്ട്.
അത്ര കഠിനമാണ് കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം. കുറേക്കാലമായി പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പു നടക്കാറില്ലെങ്കിലും ചേരിതിരിഞ്ഞ് അടിയെന്ന ജനാധിപത്യമര്യാദ പാര്‍ട്ടി യഥാസമയം കൃത്യമായി പാലിച്ചുപോരുന്നുണ്ട്.
സേവാദള്‍ ചെയര്‍മാനും സംസ്ഥാനത്തെ പാര്‍ട്ടി വക്താവുമൊക്കെ ആയിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് ഒരു പ്രത്യേകതയുമുണ്ട്. ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അടി വാങ്ങിയേ മടങ്ങൂ. അദ്ദേഹം 'അടിയുറച്ച' കോണ്‍ഗ്രസുകാരനാണ്. പണ്ടൊരിക്കല്‍ പാര്‍ട്ടിയെ നന്നാക്കാന്‍ രണ്ടും കല്‍പിച്ച് ഇറങ്ങിത്തിരിച്ചപ്പോള്‍ തകര്‍പ്പന്‍ അടിവാങ്ങി ഉടുമുണ്ടുപോലും നഷ്ടപ്പെട്ടുനിന്ന ഉണ്ണിത്താന്റെ ചിത്രം കേരള രാഷ്ട്രീയ ചരിത്രത്താളില്‍നിന്ന് ഒരുകാലത്തും മാഞ്ഞുപോകില്ല.
വീണ്ടുമൊരിക്കല്‍ കൂടി പാര്‍ട്ടിയില്‍ ധര്‍മത്തിനു ഗ്ലാനി സംഭവിച്ചപ്പോള്‍ അദ്ദേഹം ചാടിയിറങ്ങി. സംഭവിക്കേണ്ടതു സംഭവിച്ചു. ഒട്ടും പുതുമയില്ലാത്ത കാര്യം. കോണ്‍ഗ്രസിന്റെ പതിവു രീതികളറിയാത്ത മാധ്യമ സിന്റിക്കേറ്റ് അതു വലിയ വാര്‍ത്തയാക്കി ആഘോഷിക്കുന്നുവെന്നു മാത്രം.
പാര്‍ട്ടിയുടെ ചരിത്രം നാട്ടുകാരെ അറിയിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസിന് അവരുടേതായ രീതിയുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോള്‍ എടുത്തുപറയാന്‍ പറ്റിയ ചരിത്രകാരന്മാര്‍ ആരുമില്ല. ആകെയുണ്ടായിരുന്ന ചെറിയാന്‍ ഫിലിപ്പ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായി മാറിയിട്ടു കാലം കുറെയായി. ആ ചുമതല നേതാക്കള്‍തന്നെ ഏറ്റെടുക്കുകയല്ലാതെ ഇപ്പോള്‍ വേറെ മാര്‍ഗമില്ല.
കെ. മുരളീധരനെയും ഉണ്ണിത്താനെയുംപോലുള്ള നേതാക്കള്‍ അതു ഭംഗിയായി നിര്‍വഹിക്കുന്നവരാണ്. ഉണ്ണിത്താനു പണ്ടു തല്ലുകിട്ടിയതും സ്ത്രീയോടൊപ്പം പിടിയിലായതുമൊക്കെയുള്ള കോള്‍മയിര്‍കൊള്ളിക്കുന്ന ചരിത്രം മുരളീധരന്‍ പുതുതലമുറയിലെ രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പഠിപ്പിച്ചുകൊടുത്തു.
അടുത്ത പീരിയഡില്‍ പഠിപ്പിക്കാനെത്തിയ ഉണ്ണിത്താനും ഒട്ടും പിറകിലായില്ല. മുരളീധരന്‍ പണ്ടു പാര്‍ട്ടി വിട്ടു പോയി ഡി.ഐ.സി ഉണ്ടാക്കിയതും സ്വന്തം അച്ഛനെപ്പോലും തള്ളിപ്പറഞ്ഞതും സോണിയാഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ചതും പിന്നീട് അവരെ താണുവണങ്ങി പാര്‍ട്ടിയില്‍ തിരിച്ചെത്തിയതുമൊക്കെ ഉണ്ണിത്താനും നാട്ടുകാരെ അറിയിച്ചു. മുരളിയെ തനിച്ചു ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കരുതെന്നു കരുണാകരന്‍ താന്‍ ഉള്‍പ്പെടെയുള്ള അനുചരന്മാരെ ഉദ്‌ബോധിപ്പിച്ച ചരിത്രവും പകര്‍ന്നു നല്‍കി.
ഇതും കോണ്‍ഗ്രസില്‍ പുതുമയുള്ള കാര്യമല്ല. പണ്ട് പി.ടി ചാക്കോയുടെ കാര്‍ കട്ടവണ്ടിയുമായി കൂട്ടിമുട്ടിയപ്പോള്‍ കാറിനുള്ളിലുണ്ടായിരുന്ന രഹസ്യം പുറത്തുവിട്ടതും കെ. കരുണാകരന്റെ വീട്ടിലെ അടുക്കള രഹസ്യങ്ങള്‍ പാടിനടന്നതുമൊന്നും മറ്റു ചരിത്രകാരന്മാരോ നാട്ടുകാരോ ആയിരുന്നില്ല, ഇന്നത്തെ ഉണ്ണിത്താന്റെയും മുരളിയുടെയും അന്നത്തെ നേര്‍പകര്‍പ്പുകളായ കോണ്‍ഗ്രസ് ചരിത്രകാരന്മാര്‍ തന്നെയായിരുന്നു.
അവിടെയും തീരുന്നില്ല കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടി ജനാധിപത്യഗുണം. ആരും വിവരാവകാശം വച്ചു ചോദിക്കാതെ തന്നെ പാര്‍ട്ടിയിലെ സുപ്രധാന വിവരങ്ങള്‍ അവര്‍ എല്ലാവരെയും അറിയിച്ചുകൊടുക്കാറുണ്ട്. പാര്‍ട്ടിയില്‍ ഏതൊക്കെ തരം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു നാട്ടുകാരെ അറിയിക്കുന്ന കാര്യത്തില്‍ അവര്‍ക്കു പ്രത്യേക ശ്രദ്ധയാണ്. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ കുശിനിക്കാരുണ്ടെന്നു മുരളീധരന്‍ പറഞ്ഞത്. കുശിനിക്കാര്‍ മാത്രമല്ല ശിഖണ്ഡികളുമുണ്ടെന്ന് ഉണ്ണിത്താനും പറഞ്ഞു.
പണ്ട് ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പുറത്തായപ്പോള്‍ പാര്‍ട്ടിയില്‍ ചതിയന്മാരും ശകുനികളും ഷണ്ഡന്മാരുമൊക്കെയുണ്ടെന്നു കരുണാകരന്‍ പുത്തരിക്കണ്ടം മൈതാനിയില്‍ മൈക്കു കെട്ടി വിളിച്ചുപറഞ്ഞത് അധികമാരും മറന്നിട്ടില്ല. ജനാധിപത്യപ്പാര്‍ട്ടിയായാല്‍ ഇങ്ങനെത്തന്നെ വേണം. അതില്‍ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളുമുണ്ടാകണം. അവരുടെയൊക്കെ സാന്നിധ്യം സുതാര്യമായിരിക്കുകയും വേണം.
*** *** ***
ഈ ഗുണഗണങ്ങള്‍ കണ്ടിട്ടായിരിക്കണം കഴിഞ്ഞദിവസം കേരളത്തിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ബി.കെ ഹരിപ്രസാദ് സംസ്ഥാനഘടകത്തിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേരളത്തിലെ കോണ്‍ഗ്രസ് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അദ്ദേഹം പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടിയില്‍ ഇതിലപ്പുറം നടക്കുന്നുണ്ടാവണം. അതല്ല കിഷോര്‍ ചന്ദ്രദേവിന്റെ അനുഭവം മനസ്സിലുള്ളതുകൊണ്ടു പറഞ്ഞതാണോ എന്നും അറിയില്ല.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനല്ല ഹരിപ്രസാദ് വന്നത്. മറ്റെന്തോ കാര്യത്തിനു വന്നതാണ്. വന്ന സ്ഥിതിക്ക് ഒരു പത്രസമ്മേളനം നടത്തി നോട്ടുനിരോധനത്തെക്കുറിച്ചു നാലുവാക്കു പറഞ്ഞു കേരളത്തിലെ പത്രങ്ങളിലെ തലക്കെട്ടില്‍ വരാമെന്നു കരുതി പത്രക്കാരെ വിളിച്ചുവരുത്തിയപ്പോഴാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ചു ചോദ്യംവന്നത്.
കേരളത്തില്‍ പാര്‍ട്ടി ചുമതലയൊന്നുമില്ലാത്ത താന്‍ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പുലിവാലു പിടിച്ച് അടി വാങ്ങേണ്ടെന്നു കരുതിക്കാണാനുമിടയുണ്ട്. ഒരുകാര്യം അദ്ദേഹം പ്രത്യേകം എടുത്തുപറയുകയും ചെയ്തു. കേരളത്തിന്റെ ചുമതലയില്ലാത്തതിനാല്‍ തനിക്ക് ഇവിടുത്തെ കാര്യം അറിയില്ലെന്നും മുകുള്‍ വാസ്‌നിക്കിനോടു ചോദിച്ചാല്‍ എല്ലാം പറഞ്ഞുതരുമെന്നും. ചന്ദ്രദേവിനു കിട്ടിയതുപോലെ വല്ലതും കിട്ടാനുണ്ടെങ്കില്‍ അതു വാസ്‌നിക്ക് വാങ്ങിക്കൊള്ളട്ടെയെന്നാണോ ഉദ്ദേശിച്ചതെന്ന് അറിയില്ല.
*** *** ***
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മുന്നേറുമ്പോള്‍ ആര്‍ക്കും തോന്നുന്ന ഒരു സംശയമുണ്ട്. കേന്ദ്രത്തിലും കേരളത്തിലുമൊക്കെ പ്രതിപക്ഷത്താണു കോണ്‍ഗ്രസ്. സ്ഥിതി ഏറെ ദയനീയമാണെങ്കിലും നന്നായൊന്ന് അധ്വാനിച്ചാല്‍ പാര്‍ട്ടിക്കു കരകയറാവുന്ന സാഹചര്യം എല്ലായിടത്തുമുണ്ട്. നോട്ടു നിരോധനമടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍മൂലം കടുത്തദുരിതത്തിലും അതൃപ്തിയിലുമാണ് രാജ്യത്തെ സാധാരണക്കാര്‍. കേരള സര്‍ക്കാരും ഒരുപാടു പേരുദോഷം കേള്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
എടുത്തുയര്‍ത്തി സമരം ചെയ്യാന്‍ വിഷയങ്ങളേറെ. ആ ചുമതല നിര്‍വഹിച്ചാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനാവുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിനെ പലതവണ തിരസ്‌കരിച്ച ഇന്ത്യന്‍ജനത വീണ്ടും അധികാരത്തിലേറ്റിയ ചരിത്രവുമുണ്ട്. ഇതൊക്കെ നന്നായി അറിയുന്ന നേതാക്കളുണ്ടായിട്ടും കിട്ടിയ അവസരം വിനിയോഗിക്കാതെ തമ്മില്‍ തല്ലിയും കുശിനിക്കാരനെന്നും ശിഖണ്ഡിയെന്നുമൊക്കെ വിളിച്ചും അവര്‍ സമയം കളയുന്നതിനു പിന്നിലെ രഹസ്യമെന്ത്. കോണ്‍ഗ്രസ്‌വിമുക്ത ഭാരതമെന്ന ബി.ജെ.പി ലക്ഷ്യം എളുപ്പത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുകയാണോ രാജ്യത്തെങ്ങുമുള്ള ഉണ്ണിത്താന്‍മാരും മുരളീധരന്‍മാരും. ക്രിയാത്മകപ്രതിപക്ഷമാകുമ്പോള്‍ ഇങ്ങനെയൊക്കെ വേണ്ടിവരുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം