അറ്റകുറ്റപ്പണി: 10 ദിവസം ട്രെയിന്‍ സമയത്തില്‍ മാറ്റം
കണ്ണൂര്‍: പാലക്കാട്-പൊള്ളാച്ചി റെയില്‍ഗേജ് മാറ്റത്തിന്റെ ഭാഗമായി ഇന്നു മുതല്‍ ജൂണ്‍ നാലു വരെ പകല്‍ സമയത്ത് പാലക്കാട് ജങ്ഷനിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റംവരുത്തി. ഇന്നു നാലു ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.
പാലക്കാട് ടൗണ്‍- കോയമ്പത്തൂര്‍ മെമു (66606), ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു (66604), കോയമ്പത്തൂര്‍-പാലക്കാട് ടൗണ്‍ മെമു (66607), കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു (66605) എന്നിവയാണ് റദ്ദാക്കപ്പെട്ടത്. പത്തു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ (56651-കോയമ്പത്തൂരില്‍ നിന്ന് 14.10നു പുറപ്പെടുന്നത്) കോയമ്പത്തൂരിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ റദ്ദാക്കും. 16.20നു ഷൊര്‍ണൂരില്‍നിന്നു യാത്ര ആരംഭിക്കും. കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ (56650-കണ്ണൂരില്‍നിന്നു രാവിലെ 05-45നു പുറപ്പെടുന്നത്) ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
കോയമ്പത്തൂര്‍- മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ (56323-കോയമ്പത്തൂരില്‍നിന്നു രാവിലെ 07.30ന് പുറപ്പെടുന്നത്) കോയമ്പത്തൂരിനും കോഴിക്കോടിനുമിടയില്‍ റദ്ദാക്കും. ഉച്ചയ്ക്ക് ഒന്നിനു കോഴിക്കോട്ടുനിന്നു പുറപ്പെടും. മംഗളൂരു സെന്‍ട്രല്‍- കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ (56324-മംഗളൂരുവില്‍നിന്നു രാവിലെ 7.40നു പുറപ്പെടുന്നത്) 12.45നു കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും). പാലക്കാട് ടൗണ്‍-ഈറോഡ് മെമു (66608-പാലക്കാട് ടൗണില്‍നിന്നു 14.30ന് പുറപ്പെടുന്നത്) പാലക്കാട് ടൗണിനും കോയമ്പത്തൂരിനുമിടയില്‍ റദ്ദാക്കും. ഇതു 16.10നു കോയമ്പത്തൂരില്‍നിന്നു പുറപ്പെടും.
ഈറോഡ്-പാലക്കാട് ടൗണ്‍ മെമു(66609-ഈറോഡില്‍നിന്നു രാവിലെ 7.45നു പുറപ്പെടുന്നത്) 10.25നു കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22609-മംഗളൂരുവില്‍നിന്ന് 11.45നു പുറപ്പെടുന്നത്) പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂര്‍-മംഗളുരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22610 രാവിലെ 6.30നു കോയമ്പത്തൂരില്‍നിന്നു പുറപ്പെടും) കോയമ്പത്തൂരിനും പാലക്കാടിനും ഇടയില്‍ റദ്ദാക്കപ്പെടും. ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604-ഷൊര്‍ണൂരില്‍നിന്നു എട്ടിനു പുറപ്പെടുന്നത്) പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605-കോയമ്പത്തൂരില്‍നിന്നു 16.40നു പുറപ്പെടുന്നത്) 17.50നു പാലക്കാട് ജങ്ഷനില്‍നിന്നു യാത്ര പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."