HOME
DETAILS

ജയിലെഴുത്തിന്റെ തക്കിജ്ജ

  
backup
January 01 2017 | 02:01 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9c%e0%b5%8d


അടുത്തകാലത്ത് ഒരുള്‍ക്കിടിലത്തോടെ വായിച്ച പുസ്തകമാണ് ജയചന്ദ്രന്‍ മൊകേരി രചിച്ച 'തക്കിജ്ജ: എന്റെ ജയില്‍ജീവിതം'. മാലിദ്വീപില്‍ അധ്യാപകനായിരുന്ന ജയചന്ദ്രനെ ഒരു തെറ്റും ചെയ്യാതെ, ഒരു ഗൂഢാലോചനയുടെ ഭാഗമായി ഒന്‍പതു മാസം മാലി ജയിലിലടച്ചപ്പോള്‍ അദ്ദേഹം നേരിട്ട തീക്ഷ്ണാനുഭവങ്ങളുടെ ഹൃദയസ്പര്‍ശിയായ ആഖ്യാനമാണ് തക്കിജ്ജ (മാലി ഭാഷയില്‍ 'പുറത്തേക്ക്' എന്നര്‍ഥം).
ജയിലിലെ വാക്കുകള്‍ക്കതീതമായ അനുഭവങ്ങള്‍ അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ദിനസരിക്കുറിപ്പുകള്‍ പോലെ അദ്ദേഹം അടുക്കും ചിട്ടയോടുംകൂടി ഈ കൃതിയില്‍ ആവിഷ്‌കരിക്കുന്നു.  മനോഹരമായൊരു നോവല്‍പോലെ നമ്മെ പിടിച്ചിരുത്തി വായിപ്പിക്കുന്നതാണിതിലെ ഭാഷ.
സ്വാതന്ത്ര്യത്തിന്റെ വില നാം അനുഭവിക്കുക എല്ലാ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കപ്പെട്ടു ജയിലറയില്‍ അടയ്ക്കപ്പെടുമ്പോഴാണ്. തീര്‍ത്തും നിരപരാധിയായൊരാളാണ് ജയിലില്‍ അകപ്പെടുന്നതെങ്കില്‍ തടവറ അങ്ങേയറ്റം നരകമായിമാറും. ഇന്ത്യന്‍ ജയിലറകളില്‍ കഴിയുന്ന വിചാരണത്തടവുകാരില്‍ മുപ്പതു ശതമാനവും നിരപരാധികളാണെന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
കോടതി ഒരാളെ വിചാരണയ്‌ക്കൊടുവില്‍ കുറ്റവാളിയായി പ്രഖ്യാപിക്കുവോളം അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്. നിര്‍ഭാഗ്യവശാല്‍, അന്യായമായി തടവിലാക്കപ്പെടുന്നവരെ സമൂഹവും മാധ്യമങ്ങളും കുറ്റവാളി എന്ന നിലയിലാണു പലപ്പോഴും വീക്ഷിക്കാറുള്ളത്. ഭാഗ്യവശാല്‍, ജയചന്ദ്രന്‍ അത്തരമൊരു മാധ്യമ ആക്രമണത്തിനു വിധേയമായില്ലെന്നു മാത്രമല്ല, നവമാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ അദ്ദേഹത്തിന്റെ ജയില്‍മോചനത്തിനു പിന്നില്‍ ഉണ്ടായി എന്നതൊരു  യാഥാര്‍ഥ്യമാണ്.

തക്കിജ്ജ നമ്മെ അനുഭവിപ്പിക്കുന്ന ഏറ്റവും വലിയ യാഥാര്‍ഥ്യം തടവറ എത്രമേല്‍ അപമാനവീകരണമാണ്, നിന്ദയാണ് എന്നതാണ്. മലയാള ഭാഷയിലുണ്ടായ ജയില്‍ ജീവിതാഖ്യാനങ്ങളില്‍ എന്തുകൊണ്ടും വ്യത്യസ്തമായൊരു ലോകമാണ് ഈ കൃതി പരിചയപ്പെടുത്തുന്നത്


വിചാരണത്തടവുകാരനെയും കോടതി ശിക്ഷവിധിച്ചവരെയും മാലിദ്വീപിലെന്നപോലെ ഇവിടെയും ഒരേ സെല്ലിലാണടയ്ക്കുക. അതിനാല്‍ ജയചന്ദ്രനൊപ്പം മാലിയിലെ വിവിധ ജയിലുകളില്‍ ഒന്‍പതു മാസക്കാലം സഹതടവുകാരായി ഉണ്ടായിരുന്നത് കൊലപാതകികളും മയക്കുമരുന്ന് കള്ളക്കടത്തുകാരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ഒരേ തടവറയില്‍ കഴിയുന്ന അച്ഛനും മകനും മകളും മയക്കിക്കിടത്തി പലതവണ ഭോഗിച്ച പിതാവും കൊടും മോഷ്ടാക്കളും മറ്റുമാണ്. ഇവര്‍ക്കു ലഭ്യമായിരുന്ന പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണു കുറ്റാരോപിതനായ ജയചന്ദ്രനും നല്‍കിയിരുന്നത്.
കേരളത്തിലെ ജയിലുകളില്‍നിന്നു വ്യത്യസ്തമായി, വിചാരണത്തടവുകാരനായ ജയചന്ദ്രനെ ജയിലിനു പുറത്ത് കോടതിയിലേക്കും മറ്റും പൊലിസുകാര്‍ കൊണ്ടുപോയിരുന്നത് കൈകള്‍ പിന്നിലേക്കു ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു. അത്തരം ഘട്ടങ്ങളില്‍ ഒരധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹം അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിവരണാതീതമാണ്. നല്‍കപ്പെടുന്ന ഭക്ഷണമോ പരിമിതമായ സൗകര്യങ്ങളോ അല്ല ജയചന്ദ്രനെന്ന കുറ്റാരോപിതനെ അലട്ടിയിട്ടുണ്ടാവുക; മറിച്ച് അസ്വാതന്ത്ര്യവും ഏകാന്തതയും നാടിനെയും കുടുംബത്തെയും കുറിച്ചുള്ള ചിന്തകളും ഓര്‍മകളും മോചനത്തെപ്പറ്റി ഒരു തിട്ടവുമില്ലാതെ നീണ്ടുപോകുന്ന ദിനങ്ങളുമായിരിക്കണം.
നീണ്ടകാലം തടവറയില്‍ കിടക്കുന്നയാള്‍ ക്ക് മറവി, മാനസികരോഗങ്ങള്‍ തുടങ്ങി കടുത്ത ഭ്രാന്തുവരെ പിടിപെടാറുണ്ട്. സ്വന്തം മകളുടെ മുഖംപോലും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാത്ത നിസ്സഹായതയെപ്പറ്റി തക്കിജ്ജയില്‍ ജയചന്ദ്രന്‍ ഓര്‍ക്കുന്നു. ഇന്ത്യന്‍ ജയിലുകളില്‍ അനുവദിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ പോലും മാലിയില്‍ ലഭ്യമല്ല എന്ന കാര്യം തക്കിജ്ജയില്‍നിന്നു വ്യക്തമാണ്. മതപരമായ വിവേചനങ്ങളും സ്വദേശി, വിദേശി പരിഗണനകളും അവഗണനകളും ജയിലില്‍ മാത്രമല്ല, കോടതിയിലും മാലിയില്‍ പ്രകടമാണ്. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പെരുമാറ്റം വായനക്കാരനെപോലും ലജ്ജിപ്പിക്കും വിധമാണ്.
തക്കിജ്ജ നമ്മെ അനുഭവിപ്പിക്കുന്ന ഏറ്റവും വലിയ യാഥാര്‍ഥ്യം തടവറ എത്രമേല്‍ അപമാനവീകരണമാണ്, നിന്ദയാണ് എന്നതാണ്. മലയാള ഭാഷയിലുണ്ടായ ജയില്‍ ജീവിതാഖ്യാനങ്ങളില്‍ എന്തുകൊണ്ടും വ്യത്യസ്തമായൊരു ലോകമാണ് ഈ കൃതി പരിചയപ്പെടുത്തുന്നത്. തക്കിജ്ജയുടെ ഒന്നാം പതിപ്പ് ആറുമാസത്തിനുള്ളില്‍ വിറ്റഴിക്കപ്പെടുകയുണ്ടായി. രണ്ടാം പതിപ്പ് ഡി.സി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. വില: 325 രൂപ.           



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago