ഐ.ഒ.എ പ്രതിസന്ധി: അന്താരാഷ്ട്ര കമ്മിറ്റി മറുപടി ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനില്‍ ഉടലെടുത്ത പ്രതിസന്ധി സംബന്ധിച്ച് മറുപടി എഴുതി നല്കാന് ദേശീയ ഒളിംപിക് കമ്മിറ്റിയോടു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ മീഡിയ മാനേജര്‍ മിഷേല്‍ നോയലെയാണ് ആജീവനാന്ത അധ്യക്ഷന്മാരായി സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗട്ടാലയേയും നിയമിക്കാനുള്ള ഐ.ഒ.എ തീരുമാനവും ഇതേതുടര്‍ന്നു കായിക മന്ത്രാലയം അസോസിയേഷനെ സസ്പന്‍ഡ് ചെയ്ത സംഭവവും സംബന്ധിച്ച് മറുപടി എഴുതി നല്കാന് ദേശീയ ഒളിംപിക് കമ്മിറ്റിയോടു ആവശ്യപ്പെട്ടത്.
സസ്പന്‍ഡ് ചെയ്ത് സംഭവം സംബന്ധിച്ച് അന്താരാഷ്ട്ര കമ്മിറ്റിയുമായും ഒളിംപിക് ഏഷ്യ കൗണ്‍സിലുമായും ചര്‍ച്ച നടത്തുമെന്നു ഐ.ഒ.എ പ്രസിഡന്റ് എന്‍ രാമചന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. വാര്‍ഷിക അവധിയെ തുടര്‍ന്നു കമ്മിറ്റിയുടെ ആസ്ഥാനം അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ നടപടികളുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."