ബാലവേല നിയമത്തില്‍ കേന്ദ്രം വെള്ളം ചേര്‍ത്തു: പിണറായി
പെരിന്തല്‍മണ്ണ: ബാലവേല നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദ സഞ്ചാര മേഖലയില്‍ കുട്ടികളെകൊണ്ട് ജോലി ചെയ്യിക്കാം എന്ന ഭേദഗതി ഇതിന്റെ ഭാഗമായാണ്. പെരിന്തല്‍മണ്ണ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് അനുകൂലമായ നയമല്ല രാജ്യം പിന്തുടരുന്നത്. എന്നാല്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിന് കുട്ടികളുടെ ക്ഷേമത്തിനും അവകാശത്തിനും മുന്‍ഗണന നല്‍കുന്ന നയമാണുള്ളത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. പൊതുവിദ്യഭ്യാസത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദ്യാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും.
കൊഴിഞ്ഞുപോക്ക് തടഞ്ഞ് കുട്ടികളെ കൂടുതലായി വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അതിനുസൃതമായ മാറ്റം സ്‌കൂളില്‍ ഉണ്ടാകണം. കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കുന്ന മയക്കുമരുന്ന് ഉള്‍പെടെയുള്ളവക്കെതിരെ ജാഗ്രത വേണം. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കണം- മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണു പ്രസാദ് അധ്യക്ഷനായി. എ.വിജയരാഘവന്‍, വി ശശികുമാര്‍, വി.രമേശന്‍, എം. മുഹമ്മദ് സലീം, സിഎച്ച്് ആഷിഖ് , പിടി വാസുദേവന്‍, സി ദിവാകരന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."