ഒരു ജാതി ഒരു മതം എന്ന ഗുരു സങ്കല്‍പ്പമാണു യഥാര്‍ഥ മനുഷ്യത്വം: കേന്ദ്രമന്ത്രി ഡോ.മഹേഷ് ശര്‍മ
തിരുവനന്തപുരം: മനുഷ്യത്വം നിറഞ്ഞ പ്രവര്‍ത്തനമാണു ശ്രീനാരായണ ഗുരു സമൂഹത്തിനു നല്‍കിയ വലിയ സംഭാവനയെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശര്‍മ. ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണു ഗുരുദേവന്‍ ജാതിമത ചിന്തകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ജാതി ചോദിക്കരുതെന്നും പറയരുതെന്നും അദ്ദേഹം പഠിപ്പിച്ചു. ഒരുജാതി ഒരു മതം എന്ന ഗുരു സങ്കല്‍പ്പമാണു യഥാര്‍ഥ മനുഷ്യത്വം. അപാരമായ മാനവിക ശേഷിയെക്കുറിച്ച് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ശിവഗിരിയുടെ സമഗ്രമായ വികസനത്തിന് ടൂറിസവുമായി ബന്ധപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജാതിമത ചിന്തകള്‍ ഇല്ലാതാക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ക്ക് തീര്‍ഥാടനം സഹായകമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ഥാടനത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം കൂടിവരുന്നതു തികച്ചും സന്തോഷകരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."