ലൈംഗിക പീഡനത്തിനിരയായ കുട്ടികള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള (പോക്‌സോ) നിയമപ്രകാരം ലഭ്യമായ പ്രത്യേകാവകാശങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ ഉത്തരവ്. കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
അടിയന്തര പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് സേവനം ലഭിക്കാന്‍ പീഡനത്തിന് വിധേയരായവര്‍ക്ക് അവകാശമുണ്ടെന്ന് അവരെ പൊലിസ് അറിയിക്കണം. കേസിലെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ കാര്യങ്ങളെക്കുറിച്ചും അന്വേഷണത്തെ ബാധിക്കാത്ത തരത്തില്‍ അന്വേഷണത്തിന്റെ സ്ഥിതിഗതികളും അവരെ അറിയിക്കണം. നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന് അറിയിക്കാനും അതിന് ആവശ്യമായ ഹരജി നല്‍കുന്നതിന് സഹായം നല്‍കാനും പൊലിസിന് ബാധ്യതയുണ്ട്.
പ്രതി പിടിയിലായെങ്കില്‍ അക്കാര്യവും കേസിന്റെ വിശദാംശങ്ങളും പൊലിസ് പരാതിക്കാരെ അറിയിക്കണം. ഇരകളുടെ ഉത്തമതാല്‍പര്യത്തിനും പ്രോസിക്യൂഷന്റെ സുഗമമായ നടത്തിപ്പിനും ബാധിക്കാത്ത വിവരങ്ങളും പരാതിക്കാര്‍ക്ക് നല്‍കാവുന്നതാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."