റോഹിംഗ്യന്‍ ജനതക്ക് പിന്തുണയുമായി യൂത്ത് ലീഗ് റാലി ഐക്യരാഷ്ട്രസഭ ഇടപെടണം : ഇ. അഹമ്മദ്
കോഴിക്കോട് : റോഹിംഗ്യന്‍ ജനതക്കെതിരേ നടക്കുന്ന ക്രൂരമായ വംശീയ ഉന്മൂലനത്തിനെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി. റോഹിംഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ റാലിയുടെ ഭാഗമായുള്ള യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മ്യാന്മാറില് റോഹിംഗ്യന്‍ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്തതാണ്. എല്ലാവരും ഒറ്റക്കെട്ടായി അതിനെ ചെറുക്കേണ്ടതുണ്ട്. ഫലസ്തീനിനെ സഹായിച്ച പോലെ ഇന്ത്യ ഈ വിഷയത്തില്‍ സഹായങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം. പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, സെക്രട്ടറി എം.സി മായിന്‍ ഹാജി, ടി.പി അഷ്റഫലി, ഉമ്മര്‍ പാണ്ടികശാല, പി.എം സാദിഖലി, സി.കെ സുബൈര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ് പ്രസംഗിച്ചു.
റാലിക്ക് നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ്, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."