കോഴിക്കോട് സ്വദേശി റഫീഖ് കിര്‍ഗിസ്ഥാന്റെ ഉന്നതപദവിയില്‍
ബിഷ്‌കെക്: മധ്യേഷ്യന്‍ രാജ്യമായ കിര്‍ഗിസ്ഥാന്‍ സൈന്യത്തിലെ ഉന്നത പദവിയില്‍ മലയാളിയായ ശൈഖ് റഫീഖ് മുഹമ്മദിനെ നിയമിച്ചു. ഇന്ത്യക്ക് പുറത്ത് ഉന്നത സൈനിക പദവിയില്‍ എത്തുന്ന ഇന്ത്യന്‍ വംശജനായ മലയാളിയെന്ന അപൂര്‍വ ബഹുമതിയാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. കിര്‍ഗിസ്ഥാന്‍ സൈന്യത്തില്‍ കേണല്‍ ജനറലായാണ് നിയമനം. സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്നു നേരത്തെ കിര്‍ഗിസ്ഥാന്‍.
സൈന്യത്തിലെ രണ്ടണ്ടാമത്തെ ഉന്നത പദവിയാണ് കേണല്‍ ജനറല്‍. കിര്‍ഗിസ്ഥാന്‍ പൗരനാണ് റഫീഖ്. ഗാമണ്‍ സഊദി കമ്പനിയുടെയും ഗാമണ്‍ മിഡില്‍ ഈസ്റ്റിന്റെയും ചെയര്‍മാനായ ശൈഖ് റഫീഖ് അഹമ്മദ് ദീര്‍ഘ കാലമായി കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്നു.
കിര്‍ഗിസ്ഥാന്‍ പരമാധികാര രാഷ്ട്രമായി രൂപം കൊണ്ടണ്ട ശേഷം രാജ്യത്തേക്ക് വന്‍ തോതില്‍ വിദേശ നിക്ഷേപം എത്തിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. സഊദി അറേബ്യയടക്കം വിവിധ അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചു. ഈ മേഖലയിലെ കഴിവാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണം.
കിര്‍ഗിസ്ഥാന്റെ സമഗ്ര വികസനത്തിന് നല്‍കിയ സംഭാവന മാനിച്ചാണ് കേണല്‍ ജനറലായി നിയമിച്ചതെന്നു പദവി കൈമാറ്റത്തിനിടെ പ്രതിരോധ മന്ത്രി ജനറല്‍ മിര്‍സ അലി പറഞ്ഞു. കിര്‍ഗിസ്ഥാനു വേണ്ടണ്ടി സേവന നിരതനാകാന്‍ കൂടുതല്‍ അവസരം കൈവന്നിരിക്കുകയാണെന്നും ദൈവത്തിനും തനിക്കു വേണ്ടണ്ടി പ്രാര്‍ഥിക്കുന്ന മാതാവിനും ലക്ഷക്കണക്കിന് മലയാളികള്‍ക്കും ഈ അംഗീകാരം സമപ്പിക്കുന്നുവെന്നും ശൈഖ് റഫീഖ് പറഞ്ഞു.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം റഫീഖിന്റെ കുടുംബം മുംബൈയിലേക്ക് പോയി. വിദ്യാഭ്യാസത്തിനുശേഷം മുംബൈയില്‍ ബിസിനസ് തുടങ്ങി. പിന്നീട് ദുബൈയിലേക്ക് ചേക്കേറി. യു.എ.ഇ, ഇറാന്‍, സഊദി രാജ്യങ്ങളില്‍ ജോലിചെയ്തു.
കോഴിക്കോട് ജനിച്ച റഫീഖിന്റെ പിതാവ് പരേതനായ അബ്ദുല്‍ ഹമീദാണ്. ദുബൈയിലാണ് കുടുംബം. ഫാത്തിമയാണ് മാതാവ്. ഭാര്യ ഡോ: ഖാദിയ, റോബിന്‍ ഏക മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."