വിദ്യാഭ്യാസവകുപ്പിലെ പിന്‍വാതില്‍ നിയമനം അന്വേഷിക്കണം: കെ.എസ്.ടി.യു
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനം അന്വേഷിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി . എസ്.എസ്.എ, എസ്.സി.ഇ.ആര്‍.ടി, സി മാറ്റ്, മറ്റു വിദ്യാഭ്യാസ ഏജന്‍സികള്‍ എന്നിവയില്‍ അനധികൃത നിയമനം നടക്കുന്നുï്.
എസ്.എസ്.എയില്‍ നടന്ന സ്‌പെഷലിസ്റ്റ് അധ്യാപക നിയമനത്തില്‍ യോഗ്യതയുള്ള പലരേയും തഴഞ്ഞു. പല ജില്ലകളിലും ഈ നിയമനത്തിന്റെ മറവില്‍ അഴിമതി നടന്നു. ഇത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, ഭാരവാഹികളായ പി.കെ. ഹംസ, അബ്ദുല്ല വാവൂര്‍, പി.എ സീതി, പി.കെ.എം ഷഹീദ്, പി. അസൈന്‍ മാസ്റ്റര്‍, പി. കെ അസീസ് എന്നിവരും കെ.എം അബ്ദുല്ല, റസാഖ് പുലത്തില്‍, കരീം പടുകുï്, കെ.എം.എ നാസര്‍, വി. കെ അബ്ദുല്‍ റഷീദ്, സിദ്ദീഖ് പാറക്കോട്ട്, ടി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."