HOME
DETAILS

ഹജ്ജ്: അഞ്ചാം വര്‍ഷക്കാരും 70 വയസിന് മുകളിലുള്ളവരും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

  
backup
January 01 2017 | 05:01 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 2017-ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ തുടര്‍ച്ചയായ 70 വയസിന് മുകളില്‍ പ്രായമുള്ളവരും (റിസര്‍വ് കാറ്റഗറി എ),തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരും(റിസര്‍വ് കാറ്റഗറി-ബി) അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണം.70 വയസ് കഴിഞ്ഞവര്‍ക്കൊപ്പം ഒരു സഹായി നിര്‍ബന്ധമായും ഉണ്ടായിരിക്കണം.70 വയസ് കഴിഞ്ഞവരും സഹായിയും ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ ഹജ്ജ് ചെയ്തിട്ടുണ്ടായിരിക്കുവാന്‍ പാടില്ല. എന്നാല്‍ അത്തരം സഹായികള്‍ ലഭ്യമല്ലെങ്കില്‍ മാത്രം മുഴുവന്‍ വിമാനക്കൂലിയും അടക്കാന്‍ തയാറുള്ള സഹായിയെ നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന നല്‍കിയാല്‍ റിസര്‍വ് എയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
സഹായിയായി ഉള്‍പ്പെടുത്തുന്ന വ്യക്തി ഭാര്യ,ഭര്‍ത്താവ്, മകന്‍,മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, സഹോദരന്‍,സഹോദരി, പേരമകന്‍,പേരമകള്‍(കൊച്ചുമക്കള്‍), സഹോദര പുത്രന്‍,സഹോദര പുത്രി എന്നിവയിലാരെങ്കിലുമായിരിക്കണം. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ കാറ്റഗറിയില്‍ തിരഞ്ഞെടുക്കപ്പെട്ട സഹായി യാത്ര മാറ്റിയാല്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും.
2014, 2015, 2016 വര്‍ഷങ്ങളില്‍ ഹജ്ജിന് തുടര്‍ച്ചയായി അപേക്ഷിച്ച് തിരഞ്ഞെടുക്കപ്പെടാത്തവര്‍ 2017ലെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കില്‍ അവരെ റിസര്‍വ് കാറ്റഗറി ബിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. റിസര്‍വ് കാറ്റഗറി വിഭാഗത്തിലുള്‍പ്പെടാത്തവരെ ജനറല്‍ കാറ്റഗറി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. ഒരു കവറില്‍ അപേക്ഷിക്കുന്ന മുഴുവന്‍ ആളുകളും 2014, 2015, 2016 വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരും ജീവിതത്തിലൊരിക്കലുംഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ ഹജ്ജ് ചെയ്യാത്തവരുമായിരിക്കണം.
ഓരോ അപേക്ഷകന്റെയും അപേക്ഷയുടെ നിശ്ചിത കോളത്തില്‍ മുന്‍ വര്‍ഷങ്ങളിലുള്ള കവര്‍ നമ്പറും, പാസ്‌പോര്‍ട്ട് നമ്പറും വ്യക്തമായി എഴുതിയിരിക്കണം, കവര്‍ നമ്പര്‍ തെറ്റായി എഴുതുകയോ, മൂന്ന് വര്‍ഷവും (2014, 2015, 2016) അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താലും എല്ലാവരുടെയും അപേക്ഷ നിരസിക്കും. ഇതോടൊപ്പം നിര്‍ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്‍പ്പിക്കേണ്ടതാണ്. ഇരു വിഭാഗത്തിനും നറുക്കെടുപ്പ് കൂടാതെ അവസരം ലഭിക്കും. അപേക്ഷകള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സ്വീകരിക്കും.

പൂര്‍ണ ഗര്‍ഭിണികള്‍ക്കും മഹ്‌റമല്ലാത്ത സ്ത്രീകള്‍ക്കും വിലക്ക്

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും കര്‍ശന നിര്‍ദേശം. അനുവദനീയമായ പുരുഷന്മാരോടൊപ്പമല്ലാത്ത (മഹ്‌റം) സ്ത്രീകളുടേയും യാത്രാസമയത്ത് പൂര്‍ണ ഗര്‍ഭിണികളുടെയും അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. റിസര്‍വ് വിഭാഗത്തില്‍ ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ ഹജ്ജ് ചെയ്തവരും ജനറല്‍ വിഭാഗത്തില്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്തവരും ഹജ്ജിന് അപേക്ഷ നല്‍കാന്‍ പാടില്ല. ടി.ബി, എയ്ഡ്‌സ്, മറ്റു സാംക്രമിക രോഗങ്ങളുള്ളവര്‍ അംഗവൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍, കോടതി വിദേശയാത്ര നിരോധിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാന്‍ പാടില്ല. ഇവ കണ്ടെത്തിയാല്‍ യാത്ര റദ്ദു ചെയ്യുന്നതോടൊപ്പം നിയമനടപടികള്‍ക്കും വിധേയരാവേണ്ടി വരും.
കുട്ടികള്‍ക്കുളള അപേക്ഷകള്‍ക്കും നിര്‍ദേശങ്ങളുണ്ട്. സെപ്റ്റംബര്‍ 10ന് രണ്ട് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാവുന്നതാണ്. ഇവരില്‍ നിന്നു വിമാനയാത്രാ നിരക്കിന്റെ 10 ശതമാനം ഈടാക്കും. നിശ്ചിത തിയതിക്ക് മുന്‍പ് രണ്ട് വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് മുഴുവന്‍ തുകയും അടക്കേണ്ടിവരും. അപേക്ഷകന്‍ താമസിക്കുന്ന സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിക്കാണ് സമര്‍പ്പിക്കേണ്ടത്. ഒരാള്‍ ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ സമര്‍പ്പിക്കുകയോ, ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ചെയ്യരുത്. ഇതു തെളിഞ്ഞാല്‍ അപേക്ഷകനുള്‍പ്പെടുന്ന എല്ലാ അപേക്ഷകളും നിരസിക്കുന്നതും നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

ഒരു കവറില്‍ അഞ്ചുപേര്‍ക്ക് അപേക്ഷിക്കാം


കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ കുടുംബ ബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവറിലുള്‍പ്പെട്ട അപേക്ഷകരുടെ പണമിടപാടിന്റെ ചുമതല കവര്‍ ലീഡര്‍ക്കുളളതാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷകര്‍ക്ക് 2018 ഫെബ്രുവരി 28 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. കേടുവന്നതോ പേജുകള്‍ മുറിച്ചൊഴിവാക്കിയതോ രണ്ടുപേജെങ്കിലും ബാക്കിയില്ലാത്തതോ ആയ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകന്റെ ഏറ്റവും പുതിയ 3.5 ഃ 3.5 സെ.മി. വലിപ്പമുള്ള വെളുത്ത പ്രതലത്തോട് കൂടിയ ഫോട്ടോ പതിച്ചിരിക്കണം.
പാസ്‌പോര്‍ട്ട് കോപ്പി , അഡ്രസ്സ് പ്രൂഫ്, ഒറിജിനല്‍ ബാങ്ക് പേഇന്‍ സ്ലിപ്പ്, ക്യാന്‍സല്‍ ബാങ്ക് ചെക്ക് കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അക്കഡേഷന്‍ കാറ്റഗറി ഗ്രീന്‍, അസീസിയ എന്നിവയിലേതെങ്കിലും ഒന്ന് അടയാളപ്പെടുത്തേണ്ടതാണ്. ഒരു കോളവും അടയാളപ്പെടുത്തിയില്ലെങ്കില്‍ അവര്‍ അസീസിയ കാറ്റഗറിയില്‍ തിരഞ്ഞെടുത്തതായി കണക്കാക്കുന്നതാണ്. ഒരു കവറിലുള്ള എല്ലാവരും ഒരേ കാറ്റഗറി അടയാളപ്പെടുത്തണം. ഒരു കവറില്‍ വ്യത്യസ്ത കാറ്റഗറികള്‍ അടയാളപ്പെടുത്തിയാല്‍ മുഖ്യ അപേക്ഷകന്‍ തിരഞ്ഞെടുത്ത കാറ്റഗറിയായിരിക്കും പരിഗണിക്കുക. ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍ ഒരാള്‍ക്ക് 300 രൂപ വീതം പ്രോസസിങ് ചാര്‍ജ്,അപേക്ഷയോടൊപ്പം ലഭിക്കുന്ന പേഇന്‍സ്ലിപ് ഉപയോഗിച്ച് നിക്ഷേപിച്ചതിന്റെ ഒറിജിനല്‍ ഉളളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ചുനല്‍കുന്നതല്ല. ഡിമാന്റ് ഡ്രാഫ്‌റ്റോ, പണമോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഒരു കവറില്‍ ഒന്നില്‍കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്. കുട്ടികള്‍ക്ക് പ്രോസസിങ് ചാര്‍ജ് അടക്കേണ്ടതില്ല.
ഹജ്ജിനുളള അപേക്ഷ എക്‌സിക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ്
ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം 673 647 എന്ന വിലാസത്തില്‍ 24-01-17ന് വൈകിട്ട് മൂന്നിനു മുന്‍പായി ലഭിക്കത്തക്കവിധം രജിസ്‌റ്റേര്‍ഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ,നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. 24ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കവര്‍ലീഡറുടെ മേല്‍വിലാസമെഴുതിയ 40 രൂപ സ്റ്റാമ്പൊട്ടിച്ച ഒരു കവര്‍, പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പി എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജനുവരി 31 നകം കവര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ അപേക്ഷയുടെ ഫോട്ടോ കോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസുമായി ഫെബ്രുവരി നാലിന് മുന്‍പായി ബന്ധപ്പെടണം.

ഓണ്‍ലൈന്‍ അപേക്ഷകളില്‍ പരിശീലനം ചൊവ്വാഴ്ച

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അക്ഷയ, ഇന്റര്‍നെറ്റ്, സേവന ദാതാക്കള്‍ക്കുളള പരിശീലനം ചൊവ്വാഴ്ച ഉച്ചക്ക് 2ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നടക്കും. ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പരിശീലനവും പരിപാടിയില്‍ നല്‍കും. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
പ്രവാസികളുടെ സമയ പരിധിയില്‍ ഇളവ്
കൊണ്ടോട്ടി: ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രവാസികളായവര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയ പരിധിയില്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി ഇളവ് വരുത്തി.70 വയസിന് മുകളില്‍ പ്രായമുളളവര്‍, അവരുടെ കൂടെ സഹായിയായി പോകുന്നവര്‍,തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ എന്നിവര്‍ അപേക്ഷയോടൊപ്പം പാസ് പോര്‍ട്ട് സമര്‍പ്പിക്കണം.
ജനുവരി രണ്ടു മുതല്‍ 24 വരെയാണ് അപേക്ഷയും പാസ്‌പോര്‍ട്ടും സ്വീകരിക്കുക. പ്രവാസികളായവര്‍ക്ക് ജൂലൈ അഞ്ചിനകം പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി. സമയം നീട്ടിത്തരുന്നതിനായി അപേക്ഷയോടൊപ്പം പ്രത്യേക അപേക്ഷ, പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വര്‍ക്കിങ് റസിഡന്‍സ് വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത്,സാക്ഷ്യം എന്നിവ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago