HOME
DETAILS

പുതുവര്‍ഷം പ്രതിസന്ധിയുടേത്; കരുതലോടെ കെ.എസ്.ഇ.ബി

  
backup
January 01 2017 | 05:01 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81

തൊടുപുഴ: പുതുവര്‍ഷത്തെ കാത്തിരിക്കുന്നത് വൈദ്യുതി പ്രതിസന്ധിയുടെ ദിനങ്ങള്‍. പ്രതിസന്ധി തരണം ചെയ്യാന്‍ കരുതലോടെ നീങ്ങുകയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. വൈദ്യുതിയുടെ ആവശ്യം ഏറ്റവും അധികം വേണ്ടിവരുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. 1930.70 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടുകളില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 811.07 ദശലക്ഷം യൂനിറ്റ് കുറവാണിത്. 

ഇപ്പോഴത്തെ ശരാശരി ഉപഭോഗം വച്ച് കണക്കാക്കിയാല്‍ ഒരുമാസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമേയുള്ളൂ ഇപ്പോള്‍. അതിനാല്‍ ആഭ്യന്തര ഉല്‍പ്പാദനം പരമാവധി കുറച്ച് കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും നടപടി പാളി. കേരളത്തിലേക്ക് കേന്ദ്ര വൈദ്യുതി എത്തിക്കുന്ന പ്രധാന ഇടനാഴിയിലെ റെയ്ച്ചൂര്‍ സബ് സ്റ്റേഷനിലും ഷോലാപ്പൂര്‍ - ഔറംഗാബാദ് 765 കെ.വി ലൈനിലും തകരാര്‍ സംഭവിച്ചതാണ് ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവ് ഉണ്ടായതിനെ തുടര്‍ന്നു സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തേണ്ട സ്ഥിതിയുണ്ടായി. ദിവസങ്ങളായി 5-7 ദശലക്ഷം യൂനിറ്റില്‍ നിജപ്പെടുത്തിയിരുന്ന ആഭ്യന്തര ഉല്‍പ്പാദനമാണ് ഇന്നലെ 14.8314 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തിയത്. രാത്രിയും പുലര്‍ച്ചെയും തണുത്ത അന്തരീക്ഷമായതിനാല്‍ വൈദ്യുതഉപഭോഗം കാര്യമായി ഉയരുന്നില്ല എന്നതാണ് താല്‍ക്കാലികാശ്വാസം. 63.6718 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 48.3814 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറമെനിന്നും വാങ്ങിയത്.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഇന്നലത്തെ ഉല്‍പ്പാദനം 6.065 ദശലക്ഷം യൂനിറ്റായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് മൂന്നു ദശലക്ഷം യൂനിറ്റില്‍ താഴെയായിരുന്നു. ശബരിഗിരി 3.992 , ഇടമലയാര്‍ 0.719, ഷോളയാര്‍ 0.4702, പള്ളിവാസല്‍ 0.2066, കുറ്റ്യാടി 1.582, പന്നിയാര്‍ 0.1781, നേര്യമംഗലം 0.2541, ലോവര്‍പെരിയാര്‍ 0.216, പെരിങ്ങല്‍കുത്ത് 0.2831, ചെങ്കുളം 0.0874, കക്കാട് 0.5332, മലങ്കര 0.0489 എന്നിങ്ങനെയാണ് മറ്റ് പദ്ധതികളിലെ ഇന്നലത്തെ ഉല്‍പ്പാദനം.
കഴിഞ്ഞ മെയില്‍ ഉപഭോഗം 80 ദശലക്ഷം യൂനിറ്റ് കടന്നിരുന്നു. ഇക്കുറി ഇതും കവച്ചുവയ്ക്കുമെന്നാണ് കത്തുന്ന വേനല്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നാമമാത്രമായി. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ചു. സംഭരണശേഷിയുടെ 38 ശതമാനം വെള്ളം മാത്രമാണ് ഇടുക്കിയില്‍ ഇനി ശേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago