HOME
DETAILS
MAL
ശശികല ചുമതലയേറ്റു
backup
January 01 2017 | 05:01 AM
ചെന്നൈ: എ.ഐ.എ.ഡി.എം കെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്(54) ചുമതലയേറ്റു. ഇന്നലെ ഉച്ചക്ക് ശേഷമാണ് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഉറ്റതോഴിയും മന:സാക്ഷിസൂക്ഷിപ്പുകാരിയുമായി അറിയപ്പെട്ടിരുന്ന ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. അമ്മക്ക് പാര്‍ട്ടിയായിരുന്നു ജീവിതം, എനിക്ക് അമ്മയാണ് ജീവിതം, ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ജയലളിതയെ സ്മരിച്ച് അവര്‍ പറഞ്ഞു.
ഞാന്‍ ഉണ്ടായത് ജനങ്ങളുണ്ടായതിനാലാണെന്നു അമ്മ ഓര്‍മിപ്പിക്കുമായിരുന്നു. എന്നാല്‍ തന്നെ ജനങ്ങളാല്‍ ഉണ്ടാക്കപ്പെടുകയായിരുന്നെന്നും നിയുക്ത ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."