HOME
DETAILS
MAL
ജി.സി.സി രാഷ്ട്രങ്ങള്‍ വ്യവസായത്തിന് ഏറ്റവും അനുയോജ്യമെന്ന് ഫോബ്‌സ്
backup
January 01 2017 | 05:01 AM
മനാമ: ലോക രാജ്യങ്ങള്‍ക്കിടയില്‍ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ ഘടകങ്ങളുള്ളത് ജി.സി.സി മേഖലയിലാണെന്ന് ഫോബ്‌സ് മാസിക. യു.എ.ഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. 2016ലെ വാര്‍ഷിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക മാസികയായ ഫോബ്‌സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വീഡന്‍, ന്യൂസിലന്‍ഡ്, ഹോങ്കോങ് എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ റാങ്ക് നിലയില്‍ യു.എ.ഇ 33ാം സ്ഥാനത്താണ്. ഒമാന്‍(52), ഖത്തര്‍(54) , ബഹ്‌റൈന്‍(60) എന്നിങ്ങനെയാണ്. ജി.സി.സിയിലെ മറ്റു രാഷ്ട്രങ്ങളായ സഊദി അറേബ്യ, കുവൈത്ത് എന്നിവക്ക് പട്ടികയില്‍ 80, 84 റാങ്കുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."