ഗ്രീക്ക് സ്ഥാനപതിയുടെ വധം: ഭാര്യയും കാമുകനും അറസ്റ്റില്‍
റിയോഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിറാകോസ് അമിറിഡീസിനെ(59) കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനായ പൊലിസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം. ഭാര്യ ഫ്രാന്‍ദോ ഡിസൂസ ഒലിവേരയെയും കാമുകനും പൊലിസുകാരനുമായ സെര്‍ജിയോ ഗോമസിനെയും അറസ്റ്റ് ചെയ്തു. ഫ്രാന്‍ദോയുടെ നിര്‍ദേശപ്രകാരം ഗോമസ് കൃത്യം നടത്തുകയായിരുന്നു.
അവധിക്കാലം ചെലവഴിക്കാന്‍ ഭാര്യയുമൊത്ത് റിയോഡി ജനീറയിലെത്തിയ അമിറിഡീസിനെ തിങ്കളാഴ്ചയാണ് റിയോയിലെ ഫ്‌ളൈഓവറിനു താഴെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അവധിക്കാലത്തിന് ശേഷം ജനുവരി ഒന്‍പതിന് തലസ്ഥാന നഗരമായ ബ്രസീലിയയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
എന്നാല്‍, റിയോയിലെ ഫ്‌ളാറ്റില്‍ നിന്ന് കാറുമെടുത്ത് പുറത്തേക്ക് പോയ ഭര്‍ത്താവ് തിരികെ വന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച ഫ്രാന്‍ദോ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്. ഫ്രാന്‍ദോയെ കൂടാത മൊറേരിയുടെ സഹോദരന്‍ എഡ്വാര്‍ഡോ ടെഡേഷിയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി.
ടെഡേഷിയേയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് ഫ്രാന്‍ദോയും മൊറേരിയയും സമ്മതിച്ചു. അന്വേഷണത്തില്‍ അമിറിഡീസിന്റെ ഫ്‌ളാറ്റിലെ സോഫയില്‍ രക്തക്കറ കണ്ടെത്തി. ഇതോടെ ഫ്‌ളാറ്റില്‍ വച്ച് അമിറിഡീസിനെ കൊലപ്പെടുത്തിയ ശേഷം കാറില്‍ കൊണ്ടുപോയി ഫ്‌ളൈഓവറിലിട്ട് കത്തിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഈ വര്‍ഷമാണ് അമിറിഡീസ് ഗ്രീക്ക് അംബസഡറായി ബ്രസീലിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."