നിരോധിക്കാതെ കാസിയ; പിന്നില്‍ കണ്ണില്ലാത്ത മാഫിയ
കണ്ണൂര്‍: കാന്‍സര്‍, വൃക്ക, കരള്‍ രോഗങ്ങള്‍ക്കു കാരണമാകുന്ന കാസിയ നിരോധിക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥ -മാഫിയാ ബന്ധമെന്നു വിവരാവകാശപ്രവര്‍ത്തകന്‍ ലിയോനാര്‍ഡ് ജോണ്‍.
ആരോഗ്യത്തിനു ഹാനികരമായ കാസിയയുടെ ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയ്ക്കു പലതവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കാസിയയില്‍ അടങ്ങിയ ടോളോസി സയനൈഡ് എറെ അപകടകാരിയാണ്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന് എഴുതിയ കത്തിനു മറുപടി ലഭിച്ചത് ഏഴുവര്‍ഷത്തിനു ശേഷമാണ്. കാസിയ വിപണിക്കായി ഉന്നതതല ഗൂഢാലോചനയാണു നടക്കുന്നത്.
വിവരാവകാശ നിയമപ്രകാരം തനിക്കു ലഭിച്ച മറുപടിയില്‍ മുംബൈ, ഗുജറാത്ത്, കൊല്‍ക്കത്ത, മംഗളൂരു തുറമുഖങ്ങള്‍ കാസിയ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയില്‍ കാസിയ റെക്കോര്‍ഡ് ഇറക്കുമതിയാണു നടക്കുന്നത്.
കാസിയ വ്യാപകമായി ആയുര്‍വേദത്തിലും മസാല ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും ഇന്ത്യയില്‍ നിരോധിക്കാത്തതു ദുരൂഹമാണ്.
കേരളത്തില്‍നിന്നു പിടിച്ചെടുത്ത കാസിയയുടെ സാംപിള്‍ ഇതുവരെ മൈസൂരുവിലെ അനലറ്റിക്കല്‍ ലാബില്‍ അയക്കാത്തതിനു പിന്നില്‍ വന്‍ ലോബിയാണെന്നും ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."