HOME
DETAILS
MAL
യോഗം നിയമപരമല്ലെന്ന് മുലായത്തിന്റെ കത്ത്; പാര്‍ട്ടി അധ്യക്ഷനായി അഖിലേഷിനെ പ്രഖ്യാപിച്ച് രാം ഗോപാല്‍
backup
January 01 2017 | 06:01 AM
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ന് ലക്നൗവില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി കണ്‍വെന്‍ഷനില്‍ മുലായം സിങിന്റെ വിലക്ക് മറികടന്ന് ആയിരങ്ങള്‍ സംബന്ധിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളും സംബന്ധിച്ച യോഗത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനായി അദ്ദേഹത്തെ തന്നെ പ്രഖ്യാപിച്ചു.
ഇന്നു ചേരുന്ന സമ്മേളനം നിയമവിരുദ്ധമാണെന്നും സംബന്ധിച്ചവര്ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് മുലായം അണികള്‍ക്കായി കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് അഖിലേഷ് അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചത്.
അഖിലേഷ് യാദവിന്റെ അമ്മാവന് കൂടിയായ രാംഗോപാല്‍ യാദവാണ് വേദിയില്‍ വച്ച് അഖിലേഷിനെ പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചത്. മുലായം പാര്‍ട്ടിയുടെ മുഖ്യഉപദേശ്ടാവായി വര്‍ത്തിക്കണമെന്നും രാം ഗോപാല്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."