ജലത്തില്‍ പി.എച്ച് മൂല്യം കുറഞ്ഞു; ചിത്തിര, മാര്‍ത്താണ്ഡം, മെത്രാന്‍ കായല്‍ മേഖലകളില്‍ മത്സ്യസമ്പത്ത് കുറയുന്നു
വേമ്പനാട്ട് ഫിഷ് കൗണ്ടില്‍ 43 ശുദ്ധജല മത്സ്യങ്ങളെയും അഞ്ചിനം ഷെല്‍ ഫിഷുകളെയും കണ്ടെത്തി
ആലപ്പുഴ: ചിത്തിര, മാര്‍ത്താണ്ഡം, മെത്രാന്‍ കായല്‍ മേഖലകളില്‍ മത്സ്യസമ്പത്ത് കുറയുന്നു. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടന്ന ഒമ്പതാമത് വേമ്പനാട് ഫിഷ്‌കൗണ്ടിലാണ് കണ്ടെത്തല്‍. ഈ പ്രദേശങ്ങളിലെ ജലത്തില്‍ പി.എച്ച് മൂല്യം കുറഞ്ഞതാണ് മത്സ്യസമ്പത്ത് കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മത്സ്യലഭ്യത കൂടുതലായിരുന്നു. ഈ പ്രദേശങ്ങളിലെ ജലത്തില്‍ പി.എച്ച് മൂല്യം 45 ആണ്. ഇതാണ് മത്സ്യശോഷണത്തിന് കാരണം. തണ്ണീര്‍മുക്കം തെക്ക് ഭാഗത്തുള്ള കായല്‍, നദി എന്നിങ്ങനെ 15 സ്ഥലങ്ങളില്‍ മൂന്നു ബോട്ടുകളിലായാണ് ഫിഷ് കൗണ്ട് നടത്തിയത്. 43 ശുദ്ധജല മത്സ്യങ്ങളും അഞ്ചിനം ഷെല്‍ ഫിഷുകളെയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 45 ശുദ്ധജല മത്സ്യങ്ങളും അഞ്ചിനം ഷെല്ല് ഫിഷുകളെയുമാണ് കണ്ടെത്തിയിരുന്നത്. ഉപ്പിന്റെ അംശം തണ്ണീര്‍മുക്കം ഭാഗത്ത് നാല് പി.പി.ടിയും കെനകരി പള്ളാത്തുരുത്ത് മേഖലകളില്‍ പൂജ്യവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തണ്ണീര്‍മുക്കം, മുഹമ്മ പ്രദേശങ്ങളില്‍ ഓരുജല മത്സ്യം ധാരാളമായി കണ്ടെത്തി. കിഴക്കന്‍ തീരത്തെ അപേക്ഷിച്ച് പിടഞ്ഞാറന്‍ പ്രദേശങ്ങളില്‍ മത്സ്യ ലഭ്യത കൂടുതലാണ്. ഏപ്രില്‍ മാസത്തില്‍ തണ്ണീര്‍മുക്കം ബണ്ട് തുറന്നത് കക്കാ ഉത്പാദനം കൂടുന്നതിന് കാരണമായതായും കണ്ടെത്തി. നൂറോളം വോളണ്ടിയേഴ്‌സ് ഫിഷ് കൗണ്ടില്‍ പങ്കെടുത്തു. ആലപ്പുഴ ടൗണ്‍ സ്‌ക്വയറില്‍ നടന്ന ഓറിയന്റേഷന്‍ പ്രോഗ്രാം ആലപ്പുഴ ഡെപ്യൂട്ടി ഡയറഫറക്ടര്‍ ഒഫ് ഫിഷറീസ് എല്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. അനു രാധാകൃഷ്ണന്‍ ക്ലാസെടുത്തു. ഫിഷ് കൗണ്ട് കെ.വി ദയാല്‍ ഫ്‌ളാഗ് ഒഫ് ചെയ്തു. പുളിമൂട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടി.ഡി ജോര്‍ജ്, പി സുബ്രഹ്മണ്യം, ഡോ. പ്രിയദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."