ആമതിന് നിധിയാണ് 'അസാധു നോട്ടുകള്‍'
മേപ്പയ്യൂര്‍: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ നാടോടുമ്പോള്‍ പഴയ നോട്ടുകളും നാണയങ്ങളും നിധിപോലെ സൂക്ഷിക്കുകയാണ് ആമത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്പുള്ളതടക്കം ആയിരത്തിലധികം നാണയങ്ങള്‍ മേപ്പയൂര്‍ കൊഴുക്കല്ലൂരിലെ നൊട്ടിയില്‍ ആമതിന്റെ ശേഖരത്തിലുണ്ട്. 1978ല്‍ അസാധുവാക്കിയ ആയിരം രൂപയുടെയും ഒരു നൂറ്റാണ്ട് പ്രായമുള്ള ഒരു രൂപയുടെയും ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത നൂറു രൂപയുടെയും അന്‍പത് രൂപയുടെയും പത്തു രൂപയുടെയും ഉള്‍പ്പെടെ പഴയ നോട്ടുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തെ ശ്രദ്ധേയമാക്കുന്നു.
1940-ല്‍ ആമതിന്റെ പിതാമഹനു ലഭിച്ച 100 രൂപയുടെ നോട്ട് മുംബൈയില്‍ നിന്നാണ് ഇഷ്യു ചെയ്തതിട്ടുള്ളത്. 18 വയസ് മുതല്‍ പ്രവാസിയായ ആമത് എട്ടു വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ പതിനൊന്ന് വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും മറ്റു തീര്‍ഥാടക കേന്ദ്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രക്കിടയിലെല്ലാം ചരിത്ര ശേഷിപ്പുകളായ കറന്‍സികളും നാണയങ്ങളും ശേഖരിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ നിരവധി വിദ്യാലയ അധികൃതര്‍ ആമതിന്റെ കറന്‍സി, നാണയ ശേഖരം പ്രദര്‍ശനത്തിനു കൊണ്ടു പോകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."