വയനാടന്‍ ഓര്‍മയില്‍...
കാട് നാട്ടിലിറങ്ങിയും നാട് കാട്ടില്‍ കൈകടത്തിയും കുരുതിയും നാശങ്ങളും, മഴക്കുറവിലും അപ്രതീക്ഷിത മഴയിലും തളര്‍ന്ന കാര്‍ഷിക മേഖല, ഭീകരമായ വരള്‍ച്ചയുടെ സൂചനകള്‍, അനീതിയുടെ, അസമത്വത്തിന്റെ കയ്പറിഞ്ഞ സമരമുഖങ്ങള്‍, നിരത്തുകളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍....കഴിഞ്ഞ 365 നാളുകളില്‍ ജില്ല കണ്ടതും കേട്ടതും മാറ്റങ്ങളൊന്നുമില്ലാതെ പുതുവര്‍ഷ പുലരിയിലും തുടരുന്നു. ജൈവ സമ്പത്തും പ്രകൃതി രമണീയവുമായ വയനാട്, സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും വികസന കാര്യത്തില്‍ മുടന്തല്‍ തുടരുകയാണ്. ജില്ലയുടെ വികസന സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കുകയും രാഷ്ട്രീയ മുതലെടുപ്പിന്റെ പാത്രമാകുകയുമാണ്. പുതു വര്‍ഷം പിറക്കുമ്പോഴും കഴിഞ്ഞ 365 നാളുകള്‍ ജില്ലക്ക് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങളായി വയനാട് മെഡിക്കല്‍ കോളജ്, റെയില്‍വേ, നിര്‍ദിഷ്ട തുരങ്കപാത, രാത്രി യാത്രാ നിരോധന നീക്കം, ഉന്നത വിദ്യാഭ്യാസം, ആദിവാസികളുടെ സമഗ്ര വികസനം എന്നിവയെല്ലാം ചുവപ്പുനാടകളിലും പ്രഖ്യാപനങ്ങളിലുമൊതുങ്ങി രാഷ്ട്രീയ വേദികളില്‍ മാത്രം മുഴങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനവും സഹകരണ മേഖലയെ കാര്യമായി ആശ്രയിക്കുന്ന ജില്ലയില്‍ കര്‍ഷക സമൂഹത്തെ ഉലച്ചിരിക്കുകയാണ്. വരാനിരിക്കുന്ന 365 നാളുകളില്‍ നേട്ടങ്ങളുണ്ടാകുമെന്ന പ്രതീക്ഷകള്‍ മാത്രമാണിനി ബാക്കിയുള്ളത്. 2016-ല്‍ ജില്ല കണ്ട പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."