റേറ്റ് കോണ്‍ട്രാക്ട്: ദര്‍ഘാസുകള്‍ ക്ഷണിച്ചു
ആലപ്പുഴ: കാലവര്‍ഷത്തോടനുബന്ധിച്ച് കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്കക്കെടുതികള്‍ സംഭവിച്ചാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ വിറകിന്റെ റേറ്റ് കോണ്‍ട്രാക്ട് നിശ്ചയിക്കുന്നതിന് വിറക് കച്ചവടക്കാരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളില്‍ ജലമാര്‍ഗ്ഗം സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രളയക്കെടുതിയില്‍പ്പെട്ടുപോയിട്ടുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ബോട്ടുകള്‍യമഹവള്ളങ്ങള്‍ (12-15 ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാബോട്ട്, 5-10ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന യമഹ ഘടിപ്പിച്ച വള്ളം) ഉപയോഗിക്കുന്നതിനുള്ള റേറ്റ് കോണ്‍ട്രാക്ട് നിശ്ചയിക്കുന്നതിനും ഉടമകളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. താലൂക്കിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി മണല്‍ ചാക്ക് ബണ്ട് നിര്‍മ്മിക്കുന്നതിലേയ്ക്കായി ആവശ്യമായി വരാവുന്ന ചാക്കുകളുടെ റേറ്റ് കോണ്‍ട്രാക്ട് നിശ്ചയിക്കുന്നതിനും ചാക്ക് കച്ചവട ക്കാരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചിട്ടുണ്ട്. ദര്‍ഘാസുകള്‍ മെയ് 30 പകല്‍ 11 വരെ കുട്ടനാട് താലൂക്ക് ഓഫീസില്‍ സ്വീകരിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് തുറക്കും. തുക രേഖപ്പെടുത്തിയ ദര്‍ഘാസ് ജില്ലാ കളക്ടറുടെ ഉത്തരവിന് വിധേയമായി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."