ഇപ്പോഴത്തെ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദൃഢീകരിക്കാന്‍ സഹായിക്കും; ആര്.ബി.ഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസ്.ടി ബില്‍ എന്നിവയില്‍ സര്‍ക്കാരിനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ട് ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേലിന്റെ റിപ്പോര്‍ട്ട്. ജി.എസ്.ടി ബില്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ്വു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്.ബി.ഐ പ്രസിദ്ധീകരിച്ച സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഭാവിയില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ ഇപ്പോഴത്തെ നോട്ട് നിരോധനം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
നോട്ട് നിരോധനം ചില സാമ്പത്തിക മേഖലയില്‍ താല്‍ക്കാലിക ബുദ്ധിമുട്ടുകളുണ്ടാക്കുമെങ്കിലും ഡിജിറ്റല്‍ ഇടപാടിലൂടെ അര്‍ഥവത്തായി ആഭ്യന്തര സമ്പദ്ഘടനയെ മുന്നോട്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് ശക്തിപകരുമെന്ന് അദ്ദേഹം ന്യായീകരിച്ചു. ആഗോള മാന്ദ്യത്തെ നേരിടണമെങ്കില്‍ 'സാമ്പത്തി ഞെരുക്ക പരീക്ഷണം' നേരിടേണ്ടത് ആവശ്യമാണെന്നും ഉര്‍ജിത് പാട്ടേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."