മേപ്പയ്യൂര്‍ കൊല്ലം റോഡിലെ ദുരിതയാത്രയ്ക്ക് താല്‍ക്കാലിക പരിഹാരം
മേപ്പയൂര്‍: പൊട്ടിപൊളിഞ്ഞ മേപ്പയ്യൂര്‍ കൊല്ലം റോഡിലെ ദുരിതയാത്രക്ക് താല്‍ക്കാലിക പരിഹാരം. മേപ്പയ്യൂര്‍ നെല്യാടി കൊല്ലം റോഡ് റീ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന സംഘടനകളുടെയും യാത്രക്കാരുടേയും നിരന്തരമായ മുറവിളിക്കാണ് ഭാഗികമായെങ്കിലും പരിഹാരമായിരിക്കുന്നത്.
രണ്ടു വര്‍ഷത്തിലേറെയായി തകര്‍ന്നുകിടക്കുന്ന റോഡില്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. പ്രളയക്കെടുതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി അനുവദിച്ച 15 ലക്ഷം രൂപയുടെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. റോഡ് പൂര്‍ണമായും തകര്‍ന്ന കീഴന ഭാഗത്ത് ക്വാറി മാലിന്യമിട്ട് റോഡ് ഉയര്‍ത്തി ടാറിങ്ങ് നടത്തുന്നുണ്ട്.
മറ്റു സ്ഥലങ്ങളില്‍ വലിയ കുഴികള്‍ അടക്കുന്നുണ്ട്. അതേ സമയം ചെറിയ കുഴികള്‍ ബാക്കിയാണ്. അവയും സമീപ ഭാവിയില്‍ തന്നെവലിയ ഗട്ടറുകളായി രൂപപ്പെടും.
റോഡ് വീതി കൂട്ടുകയും താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുകയും റീ ടാറിങ് നടത്തുകയും ചെയ്താല്‍ മാത്രമെ ഇതുവഴിയുള്ള യാത്രാ ദുരിതത്തിന് പൂര്‍ണ പരിഹാരമാവുകയുള്ളൂ. റോഡ് വികസനത്തിന് വേണ്ടി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള 15 കോടിയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന പ്രത്യാശയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."