മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നീതി നിഷേധിക്കപ്പെടുന്നതു വെല്ലുവിളി: ബഷീര്‍ ദാരിമി തളങ്കര
കാസര്‍കോട്: രാജ്യത്തെ നിയമ വ്യവസ്ഥയില്‍ എല്ലാ പൗരന്മാരും തുല്യരാണെന്നും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നീതി നിഷേധിക്കപ്പെടുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ദാരിമി തളങ്കര. നീതി നിഷേധിക്കപ്പെട്ടു ഒട്ടനവധി മുസ്്ലിം ചെറുപ്പക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണ കൂടാതെ കഴിയുകയാണെന്നും ഇത്തരം നീതി നിഷേധത്തിനെതിരേ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലയില്‍ സംഘടിപ്പിച്ച ലീഡേഴ്സ് കാരവനിന്റെ നാലാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സലാം ദാരിമി കിണവക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സിറാജുദ്ധീന്, പി.എച്ച് അസ്ഹരി, അബ്ദുല്ല റഹ്്മാനി, ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുല്ല തായല്‍, ജമാല്‍ ദാരിമി, ഉനൈസ് ആലംപാടി, അസീസ് ദാരിമി, ശിഹാബ് അണങ്കൂര്‍, ജൗഹര്‍ ഹുദവി, സുഹൈല്‍ ഫൈസി, അഷ്റഫ് റഹ്്മാനി, സാലിം ബെദിര, റാസിഖ് ഹുദവി, ശബീര്‍ സംസാരിച്ചു. കാരവന് ഇന്നു രാവിലെ കളനാടില്‍ നിന്നു തുടങ്ങി കാഞ്ഞങ്ങാട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."