ഡെങ്കിപ്പനി, എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ, ചേര്‍ത്തല, കായംകുളം നഗരസഭകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഡെങ്കിപ്പനി ശ്രദ്ധയില്‍പ്പെട്ട തുറവൂര്‍, പള്ളിപ്പുറം, പെരുമ്പളം, കഞ്ഞിക്കുഴി പ്രദേശങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളെ കൂടാതെ ഫോഗിങും നടത്തുന്നു. എലിപ്പനി പ്രതിരോധ മരുന്ന് എല്ലാ പ്രാഥമികരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ ഗുളിക കഴിക്കണം.
രോഗലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."