മാവോയിസ്റ്റ് സാന്നിധ്യം തണ്ടര്‍ബോള്‍ട്ട് അന്വേഷിക്കും
നീലേശ്വരം: വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന് പരിധിയിലെ പ്ലാച്ചിക്കര, പ്ലാത്തടം തുടങ്ങിയ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളെ കണ്ടതായുള്ള വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തണ്ടര്‍ബോള്‍ട്ടു വരുന്നു. ലോക്കല്‍ പൊലിസും മറ്റു ഏജന്‍സികളും തെരച്ചില്‍ നടത്തിയിട്ടും കാര്യമായ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണു തണ്ടര്‍ബോള്‍ട്ടിനെ നിയോഗിക്കുന്നത്.
ഡിസംബര്‍ 25 നു വൈകിട്ടാണു പ്ലാച്ചിക്കരയില്‍ നാടന്‍ തോക്കുമായി മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍ പൊലിസിനു വിവരം നല്‍കിയത്. പിറ്റേന്നു പുലര്‍ച്ചെ ടാപ്പിങ് തൊഴിലാളിയായ കുഞ്ഞികൃഷ്ണന് പ്ലാത്തടം റോഡരികില്‍ ഇരട്ടക്കുഴല്‍ തോക്കുമായി രണ്ടു പേരെ കണ്ടതായും പൊലിസിനു വിവരം നല്‍കിയിരുന്നു.
നായാട്ടുകാരായിരിക്കാമെന്ന നിഗമനത്തിലാണു ആദ്യം പൊലിസ് എത്തിയതെങ്കിലും സാഹചര്യ തെളിവുകള്‍ വച്ചു മാവോയിസ്റ്റ് സാന്നിധ്യം തള്ളിക്കളയുന്നില്ല.
മാവോയിസ്റ്റിനെ കണ്ടതായി പൊലിസിനെ അറിയിച്ച കുഞ്ഞികൃഷ്ണനില്‍ നിന്നു കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി കെ ദാമോദരന്റെ നേതൃത്വത്തില്‍ വിശദമായി മൊഴിയെടുത്തിരുന്നു. ഇദ്ദേഹം മൊഴിയില്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തിലാണു തണ്ടര്‍ബോള്‍ട്ടിനെ രംഗത്തിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."