അരിമണിയില്‍ പുട്ടയുടെ 'ഹാപ്പി ന്യൂ ഇയര്‍'
കാസര്‍കോട്: കരവിരുതില്‍ അത്ഭുതം സൃഷ്ടിച്ചു കാസര്‍കോട് ഇച്ചിലംങ്കോട് സ്വദേശി പുട്ട ശ്രദ്ധേയനാകുന്നു. ഇത്തവണ സൂചി ഉപയോഗിച്ച് അരിമണിയില്‍ മഷിയില്‍ ഹാപ്പി ന്യൂ ഇയര്‍ എഴുതിയാണു കാഴ്ചക്കാരില്‍ അത്ഭുതം സൃഷ്ടിച്ചത്. ഒരു മണിക്കൂര്‍ കൊണ്ടാണു സൂക്ഷ്മ കലാസൃഷ്ടിയിലൂടെ ആശംസാ വാചകമെഴുതിയത്.
സ്വര്‍ണപ്പണിക്കാരനായ പുട്ട എന്ന വെങ്കടേഷ് കഴിഞ്ഞ വര്‍ഷം സ്വര്‍ണം കൊണ്ടു സൂചിയുടെ പിന്‍വശത്തെ ദ്വാരത്തിലൂടെ കടത്തിവിടാന്‍ പാകത്തില്‍ ക്രിക്കറ്റ് പിച്ച് തീര്‍ത്തു ശ്രദ്ധേയനായിരുന്നു. 10 മില്ലി സ്വര്‍ണം കൊണ്ടാണു വെങ്കിടേഷ് അത്ഭുത പിച്ചു നിര്‍മിച്ചത്.
ക്രിക്കറ്റ് ആരാധകനായ ഈ യുവാവ് ട്വന്റി 20 ലോക കപ്പ് ക്രിക്കറ്റ് ആവേശത്തിലാണു തന്റെ കരവിരുതു തെളിയിച്ചത്. നേരത്തെ പെന്‍സില്‍ മുനയില്‍ ലോക കപ്പിന്റെ രൂപവും 90 മില്ലി ഗ്രാം സ്വര്‍ണത്തില്‍ നെല്‍മണിയുടെ വലിപ്പത്തിലുള്ള ലോക കപ്പിന്റെ രൂപവും പെന്‍സില്‍ മുനയില്‍ യോഗാസനം ചെയ്യുന്ന പുരുഷന്റെ രൂപവും നിര്‍മിച്ചിരുന്നു. 6500 പ്രാവശ്യം ഓം നമശിവായ എന്നെഴുതിയുണ്ടാക്കിയ ഗണപതിയുടെ ചിത്രവും വെങ്കിടേഷിന്റെ ഷെല്‍ഫില്‍ ഭദ്രം.
ചെറുപ്പം മുതലേ കലയില്‍ ആകൃഷ്ടനായ വെങ്കിടേഷ് തന്റെ കരവിരുതിലൂടെ അസാധ്യമായതൊന്നുമില്ലെന്ന് തെളിയിക്കുകയാണ്. ഇച്ചിലങ്കോട്ടെ സുബ്രായ ശാരദ ദമ്പതികളുടെ മകനാണ്. സഹോദരന്‍ പ്രശാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."