സന്തോഷ് ട്രോഫി; മുഹമ്മദ് പാറോക്കോട് ബൂട്ട് കെട്ടും
റമീസ് നാലകത്ത്
അലനല്ലൂര്‍: എഴുപത്തി ഒന്നാമത് സന്തോഷ് ട്രോഫിക്കായുള്ള കേരളാ ടീമില്‍ അലനല്ലൂരിന് അഭിമാനമായി മുഹമ്മദ് പാറോക്കോട് ബൂട്ടണിയും. കേരളാ ടീമിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത എടത്തനാട്ടുകര ചാലഞ്ചേഴ്‌സ് കബ്ലിന്റെ കളിത്തട്ടില്‍നിന്ന് മറ്റൊരു താരത്തെ കൂടി ഉയര്‍ത്തി കൊണ്ടുവന്ന സന്തോഷത്തിലാണ് ക്ലബും നാട്ടുകാരും. കോട്ടപ്പള്ളയിലെ പാറോക്കോട്ട് ഷാജഹാന്‍ ഷാനിമോള്‍ ദമ്പതികളുടെ നാലു മക്കളില്‍ മൂത്ത മകനാണ് മുഹമ്മദ്. വി.പി സുഹൈറിന് ശേഷം എടത്തനാട്ടുകരയില്‍നിന്ന് സന്തോഷ് ട്രോഫി ടീമിലെത്തിയ താരമാണ് മുഹമ്മദ്. ഇത്തവണ പാലക്കാട് ജില്ലയില്‍നിന്ന് ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക താരം കൂടിയാണ് മുഹമ്മദ്.
ഏഴാം തരം മുതല്‍ എറണാംകുളം സെന്‍ട്രല്‍ സ്‌പോര്‍ട്ട്‌സ് ഹോസ്റ്റലും തുടര്‍ന്നുള്ള ഒന്നര വര്‍ഷം ജാര്‍ഖണ്ഡ് ബൊക്കാറോ സെയില്‍ ഫുട്‌ബോള്‍ അക്കാദമിയിലും പരിശീലനം നേടിയ മുഹമ്മദ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ജി.ഒ.എച്ച്.എസ്.എസിലെ കായികാധ്യാപകന്‍ കെ. രാജഗോപാല്‍ കേരള പൊലിസ് ടീം പരിശീലകന്‍ വിവേക് എന്നിവരാണ് മുഹമ്മദിന്റെ ആദ്യകാല പരിശീലകര്‍. ജൂനിയര്‍ ടീമില്‍ നാഷണല്‍ മത്സരത്തില്‍ രണ്ട് തവണയും. സീനിയര്‍ സ്‌കൂള്‍ നാഷണല്‍ മത്സരത്തില്‍ രണ്ട് തവണയും ജൂനിയര്‍ ഫുട്‌ബോള്‍, പൈക നാഷണല്‍ ഫുട്‌ബോള്‍ ഒന്‍പത് തവണയും കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി അതിഥി താരമായി കളിക്കുന്ന യുവതാരം രണ്ടു വര്‍ഷമായി ടൈറ്റാനിയം ക്ലബിനു വേണ്ടി ബൂട്ടണിയുന്നു. സന്തോഷ് ട്രോഫിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം നിരവധി പ്രശംസനകളുമായി നാട്ടുകാരും കുടുംബവും വാട്ട്‌സപ്പ് കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."