കൃഷിയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുമെന്ന്
പാലക്കാട്: ജലസേചന കനാലുകളിലൂടെ തുറന്ന് വിടുന്ന വെള്ളം കുടിവെള്ളത്തിനൊഴികെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. കനാലുകളിലൂടെ തുറന്ന് വിടുന്ന വെള്ളം വരള്‍ച്ച രൂക്ഷമായ സ്ഥലങ്ങളില്‍ കൃഷിയാവശ്യത്തിന് ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ ജലസേചന പദ്ധതികളുടെ ഉപദേശകസമിതികളുടേയും മറ്റ് യോഗങ്ങളിലും തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി ചില പ്രദേശങ്ങളില്‍ തടയണകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചും മറ്റും ജലചൂഷണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുണ്ടായ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കുടിവെള്ളം-കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരുമെന്ന് കലക്ടര്‍ അറിയിച്ചു.
മലമ്പുഴ ഉദ്യാനത്തില്‍ വലിയ കാടുകള്‍ രണ്ടാഴ്ചക്കകം വെട്ടിമാറ്റുമെന്ന് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. ടോയ് ട്രെയ്ന്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഓടിത്തുടങ്ങിയതായും തൊഴിലാളി സമരം അവസാനിച്ചതായും അറിയിച്ചു. മലമ്പുഴ ഡാമില്‍ നിന്നും ഭാരതപ്പുഴയിലേയ്ക്ക് കുടിവെള്ളത്തിനായി 10 ദിവസം വെള്ളം തുറന്ന് വിട്ടിട്ടുണ്ട്.27 ദിവസം തുറന്ന് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വെള്ളം തുറന്നു വിടുക. എന്നാല്‍ ഇപ്രാവശ്യം സിസംബറില്‍ തന്നെ തുറന്ന് വിടാനുള്ള സാഹചര്യമുണ്ടായി . മൂന്ന് പ്രാവശ്യം കൂടി തുറന്ന് വിടാനുള്ള വെള്ളം മാത്രമാണ് ബാക്കിയുള്ളതെന്നും എന്‍ജിനീയര്‍ അറിയിച്ചു. ജനപദങ്ങളില്‍ വന്യമൃഗശല്യം ഒഴിവാക്കുന്നതിനായി 66 കി.മീറ്റര്‍ സൗരോര്‍ജ വേലി നിലവിലുണ്ട്. 22 കി.മീറ്ററില്‍ കൂടി വേലി നിര്‍മിക്കുമെന്ന് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
മലമ്പുഴ മണ്ഡലത്തിലെ 14 പട്ടിക വര്‍ഗ കോളനികളില്‍ ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതായി വാട്ടര്‍ അതോറിറ്റി എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
എ.ഡി.എം. എസ്.വിജയന്‍, ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്ചുതാനന്ദന്റെ പ്രതിനിധി എന്‍. അനില്‍കുമാര്‍. പട്ടികജാതി-പിന്നാക്കക്ഷേമ - നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ പ്രതിനിധി പി. അനീഷ്, ജില്ലാ പ്ലാനിങ്് ഓഫിസര്‍ ഏലിയാമ്മ നൈാന്‍, സബ് കലക്ടര്‍ പി.ബി. നൂഹ്, അസി.കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."