ഒപ്ടോമെട്രിസ്റ്റ് ഒഴിവ്
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള ഡി.ബി.സി.എസ് പദ്ധതിയിലേയ്ക്ക് ഒപ്ടോമെട്രിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു (സയന്‍സ്), ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലൊമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഒപ്ടോമെട്രിയിലോ ഒഫ്താല്‍മിക് അസിസ്റ്റന്റിലോ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ജനുവരി ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പള 12000 രൂപ. താല്പര്യമുള്ളവര് യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി അഞ്ച് രാവിലെ 09.30ന് ജില്ലാ ആശുപത്രിയിലുള്ള എന്‍.എച്ച്.എം.(ആരോഗ്യ കേരളം) ജില്ലാ പ്രോഗ്രാം മാനെജരുടെ കാര്യാലയത്തില്‍ എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൃീഴ്യമസലൃമഹമാ.ഴീ്.ശി ഫോണ്‍: 0491 2504695.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."