പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
നെടുമ്പാശ്ശേരി:പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ 11 മണിയോടെ പെരിയാറില്‍ തടിക്കല്‍ കടവ് പാലത്തിന് സമീപമായിരുന്നു അപകടം.
ആലുവ ഏലുക്കര സ്വദേശി ചൂളക്കല്‍ വീട്ടില്‍ സലീമിന്റെ മകന്‍ നിദാല്‍ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തടിക്കല്‍ കടവ് കണ്ണച്ചാരുപറമ്പ് വീട്ടില്‍ മജീദിന്റ മകന്‍ ഫസലിനെ ( 18) ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ സഹപാടിയായ ഫസലിനെ കാണാന്‍ തടിക്കല്‍ കടവിലെ വീട്ടിലെത്തിയതായിരുന്നു നിദാല്‍. ഇരുവരും കൂട്ടുകാരന്‍ ഇസ്ഹാക്കിനൊപ്പം പെരിയാറില്‍ കുളിക്കാന്‍ പോയതായിരുന്നു.വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അര മണിക്കൂറോളം സമയം കഴിഞ്ഞതിനു ശേഷമാണ് നിദാലിലെ കണ്ടെത്താനായത്. കരക്കെത്തിക്കുമ്പോള്‍ ഹൃദയമിടിപ്പുണ്ടായിരുന്നു. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആലുവ ആരോഗ്യാലയം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലങ്ങാട് സ്വദേശി സുബൈദയാണ് മരണമടഞ്ഞ നിദാലിന്റെ മാതാവ്. സൈഫ്, റാസിന്‍ എന്നിവര്‍ സഹോദരങ്ങളാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."