ഇന്തോനേഷ്യയില്‍ ബോട്ട് ദുരന്തം; 23 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്.
17 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയായിരുന്നു അപകടം.
തിഡുംഗ് ദ്വീപിലേക്കുള്ള യാത്രാമധ്യേ തുറമുഖത്തുനിന്നും 1.6 കിലോമീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ടിന് തീപിടിച്ചത്.
ബോട്ടിന്റെ ജനറേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിളികളും നാട്ടുകാരും പങ്കെടുത്തു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം. 251 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 194 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കിടെ ബോട്ടില്‍ കറുത്ത പുക ഉയരുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ആശങ്കയിലായി. എല്ലാവരും ബോട്ടിന് പിറക് വശത്തേക്ക് നീങ്ങുകയായിരുന്നു. ഞൊടിയിടയില്‍ തീ ശക്തമായി പടര്‍ന്നു.
ഇന്ധനം നിറച്ച ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഇന്തോനേഷ്യയില്‍ ബോട്ടപകടം പതിവാണ്. പല ബോട്ടുകളും പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതും ലൈഫ് ജാക്കറ്റുകളുടെ കുറവും അപകടത്തിന്‍റെ തോത് വര്‍ധിക്കാന്‍ കാരണമാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."