സംഘട്ടനങ്ങളുണ്ടായാല് എതിരാളികളുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടായാല് രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഘര്‍ഷമില്ലാത്ത സംഘടന എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകായിരുന്നു കോടിയേരി ബാലകൃഷ്ണന്.
അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി സ്വാധീനിക്കുന്ന രീതി കൂടി വരുന്നുവെന്നും ഇത് ഇല്ലാതാകണമെന്നും കോടിയേരി പറഞ്ഞു.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് സംഘട്ടനങ്ങളിലേക്കെത്തുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരന് പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും കുമ്മനം പറഞ്ഞു.
എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇരുവരും രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കെതിരെ നിലപാടെടുത്തത്.
വി ഡി സതീശന് ബിനോയ് വിശ്വം തുടങ്ങിയവരും സെമിനാറില്‍ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിന്ന ശിവഗിരി തീര്‍ത്ഥാടനത്തിന സമ്മേളനം ഇന്നത്തെ പരിപാടികളോടെ സമാപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."