മോദി കലണ്ടറിനൊരു മറുപടി കലണ്ടര്‍
കോഴിക്കോട്: മോദി കലണ്ടറിന് പകരം കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ജനത കണ്ടറിഞ്ഞ കാര്യങ്ങള്‍ ഉള്‍പെടുത്തിയ കലണ്ടറുമായി വേലുനായ്ക്കര്‍.
എല്ലാ പേജിലും പ്രധാനമന്ത്രി നരേന്ദ്രമോദി നിറഞ്ഞുനില്‍ക്കുന്ന 2017 ലെ കലണ്ടര്‍ കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ മോദിയുടെ സ്‌പോര്‍ണ്‍സേഡ് കലണ്ടറിന് പകരമായി ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കലണ്ടറാണ് വേലുനായ്ക്കര്‍ പുറത്തിറക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വേലുനായ്ക്കര്‍ മോദിയുടെ കലണ്ടറിന് പകരമായി പുതിയ കലണ്ടര്‍ അവതരിപ്പിച്ചത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കലണ്ടര്‍ വേലുനായ്ക്കര്‍ പ്രസിദ്ധീകരിച്ചത്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ജാതി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല, ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്ന പേരില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്, ഉനയിലെ ദളിത് പീഡനം എന്നീ സംഭവങ്ങളുള്‍പ്പെടെ പന്ത്രണ്ട് ചിത്രങ്ങളാണ് വേലുനായ്ക്കരുടെ കലണ്ടറിലുള്ളത്.
12 മാസവും 12 പുറങ്ങളിലായി മോദിയുടെ ചിത്രവും അതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളുടെ സന്ദേശവും അടങ്ങുന്ന കലണ്ടറിനെ ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് വിമര്‍ശിക്കുകയാണ് വേലുനായ്ക്കര്‍.
'പുതുവര്‍ഷം ഒക്കെയല്ലേ..മോദിജി നമുക്കായി അദ്ദേഹത്തിന്റെ വിവിധ പോസുകളിലെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ഒരു കലണ്ടര്‍ തന്ന സ്ഥിതിക്ക് തിരിച്ചു അദ്ദേഹത്തിനും ഒരു കലണ്ടര്‍ സമര്‍പ്പിക്കാം എന്ന് വച്ചു ..മനസ്സില്‍ വന്ന എല്ലാ ഫോട്ടോകളും ഉള്‍പ്പെടുത്താന്‍ പറ്റിയില്ല..മാസങ്ങള്‍ ആകെ 12 അല്ലെ ഉള്ളു..ക്ഷമിക്കണേ മോദിജി' എന്ന കുറിപ്പോടെയാണ് വേലുനായ്ക്കര്‍ കലണ്ടര്‍ പുറത്തിറക്കിയിട്ടുള്ളത്.
ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലക്കിന്റേയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന കുടുംബത്തിന്റേയും ചിത്രമാണ് കലണ്ടറിന്റെ ആദ്യപേജിലെ ഫോട്ടോയായി ഉള്‍പ്പെടുത്തിയത്.
റഷ്യന്‍സന്ദര്‍ശനത്തിനായി എത്തിയ മോദി ദേശീയഗാനം ആലപിക്കുമ്പോള്‍ അത് കേള്‍ക്കാതെ മുന്നോട്ടു നടക്കുന്ന മോദിയെ ഉദ്യോഗസ്ഥര്‍ പിടിച്ച് നിര്‍ത്തി പഴയ സ്ഥാനത്ത് തന്നെ നിര്‍ത്തുന്ന ചിത്രമാണ് ഈ പേജില്‍
പശുവിനെ കടത്തിയെന്നാരോപിച്ച് ജാര്‍ഗണ്ഡില്‍ സംഘപരിവാറുകാര്‍ തൂക്കിക്കൊന്ന രണ്ടുപേരുടെ ചിത്രമാണ്
ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ഉനയില്‍ ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതുമാണ്
ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും മോദിക്ക് ലഭിച്ചെന്ന് പറയുന്ന ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രമാണ് അടുത്തത്. ഇത് വ്യാജമെന്നാണ് ആരോപണം
ഹൈരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജാതീയതക്കിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ഫോട്ടോക്ക് മുന്നിലിക്കുന്ന മാതാവ് രാധിക വെമുലയുടേയും ചിത്രമാണ് അടുത്തത്.
പൂര്‍ണ നഗ്‌നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ജൈനമത നേതാവ് തരുണ്‍ സാഗറിന്റെ ചിത്രമാണ് മറ്റൊന്ന്. ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയുംസീറ്റുകള്‍ക്ക് മുന്നില്‍ ഡയസിലിരുന്നായിരുന്നു ഇദ്ദേഹം സഭയെ അഭിസംബോധന ചെയ്തത്.
ഒഡീഷയിലെ കളഹന്ദിയില്‍ മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമത്ത് കിലോമീറ്ററുകള്‍ താണ്ടുന്ന ദന മാജിയുടെ കരളലിയിപ്പിക്കുന്ന ചിത്രവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഭോപ്പാല്‍ ജയിലില്‍ നിന്നും തടവ് ചാടിയെന്ന പേരില്‍ പോലീസുകാര്‍ വെടിവെച്ചുകൊന്ന സിമി തടവുകാരുടെ ചിത്രമാണ് അടുത്ത പേജിലുള്ളത്.
ഗോയങ്ക പുരസ്‌കാര വേദിയില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എന്താണ് നല്ല മാധ്യമപ്രവര്‍ത്തനം എന്ന് ക്ലാസെടുത്ത രാജ്കമല്‍ ഝായുടെ ചിത്രവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് പിന്നാലെ കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന് വേണ്ടി ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ച അമ്മയെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്ന ചിത്രമാണ് മറ്റൊന്ന്.
ഗുര്‍ഗോണിലെ ഒരു ബാങ്കിന് മുന്നില്‍ ക്യൂവില്‍ സ്ഥാനം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന വൃദ്ധന്റെ ചിത്രമാണ് അവസാനത്തേത്. നോട്ട് നിരോധനത്തില്‍ മോദി പറയുന്നതുപോലെ കരയുന്നത് സമ്പന്നരല്ലെന്നും മറിച്ച് പട്ടിണിപ്പാവങ്ങളാണെന്നും പറഞ്ഞായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് ഈ ഫോട്ടോ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."