ആപ്പുമായി ഇറങ്ങിയ മോദിയെ ജനങ്ങള്‍ ആപ്പിലാക്കും: വി.എസ്
ആലപ്പുഴ : രാജ്യത്ത് നോട്ട് നിരോധിച്ച് ജനങ്ങളെ വെട്ടിലാക്കിയ ശേഷം ആപ്പുമായി ഇറങ്ങിയ മോദിയെ വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആപ്പിലാക്കുമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ആലപ്പുഴ പുന്നമടയില്‍ ദൃശ്യ സ്‌പോര്‍ട്‌സ് ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിക്കും ബി.ജെ.പി.ക്കും ഇപ്പോള്‍ കേരളത്തോടും ഇവിടത്തെ ജനകീയ സര്‍ക്കാരിനോടുമാണ് എതിര്‍പ്പ്. വെളളാപ്പളളി നടേശനെ അടക്കം കൂട്ടുപിടിച്ച് കേരളത്തില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയതാണ് അമര്‍ഷത്തിന് കാരണം.
നോട്ട് ദുരിതത്തിലൂടെ ഏറെ ദുരിതം അനുഭവിച്ചത് കേരളത്തിലെ ജനങ്ങളാണ്. നോട്ടുനിരോധനത്തെ എതിര്‍ത്ത് സംസാരിച്ച സാംസ്‌കാരിക നായകന്‍മാര്‍ക്കുനേരെ സംഘ്പരിവാര്‍ കടന്നുകയറുകയാണ്. എം ടി അടക്കമുളളവരെ പൊതുവേദിയില്‍ അപമാനിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായി. ഇത്തരം വാളുകള്‍ അവരവരുടെ കൈകളില്‍തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും വി.എസ് പറഞു. സമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് ഇ.കെ രാജു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."