കണ്‍സ്യൂമര്‍ഫെഡ് ലാഭം 23.5 കോടി; രാജ്യത്തിന് മാതൃകയാക്കുമെന്ന് എം.ഡി
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് ഇതുവരെ 23.48 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയതായി മാനേജിംങ് ഡയറക്ടര്‍ ഡോ. എം രാമനുണ്ണി പറഞ്ഞു. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് നടത്തിയ കഠിനശ്രമത്തിന്റെ ഭാഗമായാണ് ഈ മികവ് നേടിയതെന്നും ഈ സാമ്പത്തിക വര്‍ഷാവസാനം 100 കോടി രൂപയുടെ ലാഭം നേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കെടുകാര്യസ്ഥതയും അഴിമതിയും തകര്‍ച്ചയുടെ വക്കിലെത്തിച്ച സ്ഥാപനത്തെയാണ് ചെലവ് ചുരുക്കിയും ധൂര്‍ത്തും അഴിമതിയും തടയാന്‍ സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ചും വിപണനം വര്‍ധിപ്പിച്ച് ലാഭക്ഷമത കൈവരിച്ചും ലാഭത്തിന്റെ പട്ടികയിലേക്കെത്തിച്ചത്.
തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 475 കോടി രൂപയാണ് ഇനി തിരിച്ചടക്കാനുള്ളത്. ഇത് ഒരു വര്‍ഷത്തിനകം അടച്ചു തീര്‍ക്കാനാകും. തുടര്‍ന്ന് വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ത്ത് രൊക്കം പണം നല്‍കി സപ്ലയര്‍മാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന സാഹചര്യമുണ്ടാക്കും.
സഹകരണ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി നീതി ശൃംഘലകള്‍ തുടങ്ങാനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിരുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് സ്ഥാപനങ്ങള്‍ നഷ്ടത്തിലാകാന്‍ കാരണം. ബാങ്കുകളില്‍ നിന്നും വാങ്ങാവുന്നത്ര കടം സ്വീകരിച്ച് പീന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത നിലപാടാണ് മിക്ക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹ്ബൂബ്, പി.എം ഇസ്മാഈല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."