HOME
DETAILS

അഴിമതിയും ക്രിമിനല്‍ വാഴ്ച്ചയും അവസാനിപ്പിച്ച് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് ആക്കും: പിണറായി വിജയന്‍

  
backup
May 24 2016 | 18:05 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b4

ആലപ്പുഴ: അഴിമതിയും ക്രിമിനല്‍ വാഴ്ച്ചയും അവസാനിപ്പിച്ച് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് ആക്കിമാറ്റുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. പുന്നപ്രവയലാര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷം ആലപ്പുഴയിലും വയലാറിലും ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും അഴിമതി നിലനിന്ന ഭരണത്തില്‍ നിന്നാണ് എല്‍.ഡി.എഫ് അധികാരം ഏല്‍ക്കുന്നത്. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് അധികാരം ഏല്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഉള്ളത്. അത് നിറവേറ്റാന്‍ എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്.
തൊഴിലില്ലായ്മ പരിഹരിക്കാനും നാടിനെ അഴിമതി വിമുക്തമാക്കാനും പരിസ്ഥിതിയെയും ജലസോത്രസുകളെയും ശുദ്ധമായി സംരക്ഷിക്കാനും പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
വികസനപദ്ധതികളെ കൈയുക്ക് ഉപയോഗിച്ച് തടസപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്ന കേരളമാണ് ഇപ്പോള്‍ ഉള്ളത്.
സ്ത്രീ സുരക്ഷ ഇല്ലാതാവുകയും ജിഷ നാടിന്റെ നൊമ്പരവായി നിലനില്‍ക്കുകയാണ്. ക്രിമിനലുകളെ അതിശക്തമായി തടയും. സ്ത്രീ സുരക്ഷ കര്‍ശനമായി നടപ്പാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പുന്നപ്രവയലാര്‍ രക്തസാക്ഷികളുടെ ഓര്‍മകള്‍ ആവേശവും വഴികാട്ടിയുമാകും.
പൊതുജനങ്ങളുടെയാകെ പിന്തുണ സ്വീകരിച്ചു കൊണ്ടാകും സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും പിണറായി പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ ധനപക്ഷ നയമാണ് പിന്തുടര്‍ന്നതെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനപക്ഷ നയമാണ് നടപ്പാക്കുകയെന്നും സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും നിയുക്ത മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
സമ്പന്നന്‍മാരുടെ താല്‍പര്യമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സംരക്ഷിച്ചത്. അതിന് ഉദാഹരണമാണ് സര്‍ക്കാരിന്റെ അവസാന ദിനങ്ങളിലെ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ താല്‍്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി. പുരുഷോത്തമന്‍ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago