രാമേശ്വരത്തുനിന്നും 2.44 കോടിയുടെ സ്വര്‍ണം പിടിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ 87 സ്വര്‍ണ കട്ടികള്‍ പിടിച്ചെടുത്തു. ഇതിന് 2.44 കോടി രൂപ വിലമതിക്കും.
രാമേശ്വരത്ത് വാഹന പരിശോധനക്കിടയിയിലാണ് കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണകട്ടികള്‍ പിടിച്ചെടുത്തത്. ഓരോ സ്വര്‍ണ കട്ടിക്കും ഒരു കിലോ വീതം തൂക്കം വരുമെന്നും അധികൃതര്‍ അറിയിച്ചു. ഹോണ്ട സിറ്റി കാറില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ പ്രത്യേകമായുണ്ടാക്കിയ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ മുജീബ് റഹ്മാന് എന്നയാളെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടില്‍ എത്തിച്ചതാണ് ഇതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ആരാണ് ശ്രീലങ്കയില്‍ നിന്നും സ്വര്‍ണം അയച്ചതെന്നും ഇവിടെ ആരാണ് ഇത് സ്വീകരിക്കാനിരുന്നതെന്നും കണ്ടെത്താനായിട്ടില്ലെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു . അടുത്ത കാലത്ത് നടത്തിയ റെയ്ഡില്‍ ഖനി ഉടമയില്‍ നിന്ന് 127 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സ്വര്‍ണ വേട്ടകൂടി തമിഴ്നാട്ടില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."