റോസ് വാലി ചിട്ടി തട്ടിപ്പ്: കേന്ദ്രമന്ത്രിക്ക് പങ്കെന്ന് തൃണമൂല്‍ എം.പി
ഭുവനേശ്വര്‍: റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ തപസ് പാല് താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്രമന്ത്രി ബാബുലാല്‍ സുപ്രിയോ കോടിക്കണക്കിന് രൂപയാണ് റോസ് വാലി ചിട്ടി തട്ടിപ്പിലൂടെ സ്വന്തമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ കേസില്‍ തന്നെ മനപൂര്‍വം പ്രതിചേര്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തതെന്നും തപസ് ലാല്‍ പറഞ്ഞു.
അറസ്റ്റുചെയ്ത ശേഷം ഭുവനേശ്വറില്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിച്ചപ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് തന്റെ നിരപരാധിത്തം വ്യക്തമാക്കിയത്. തനിക്കെതിരേ കേസ് കെട്ടിച്ചമച്ചതാണ്. താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണ്. എല്ലാകാര്യവും താമസിയാതെ വെളിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് നേടിയെന്നാണ് അദ്ദേഹത്തിനെതിരേ സി.ബി.ഐ ചുമത്തിയ കുറ്റം. എന്നാല്‍ ഇത് ശരിയല്ലെന്നും ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും തനിക്കുണ്ടായിട്ടില്ലെന്നും തപസ് ലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."