കെജ്രിവാളിന് നേരെ ചെരിപ്പേറ്
റോത്തക്: ഹരിയാനയിലെ ആം ആദ്മി പാര്‍ട്ടിയുടെ റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന് നേരെ ചെരിപ്പേറ്. ഹരിയാനയിലെ റോത്തക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനത്തിനെതിരേ സംസാരിക്കുന്നതിനിടെ കാണികളിലൊരാള്‍ ചെരിപ്പ് എറിയുകയായിരുന്നു. എന്നാല്‍ കെജ്രിവാള് നിന്നിരുന്ന സ്റ്റേജിന്റെ മുന്‍ഭാഗത്താണ് ചെരിപ്പ് പതിച്ചത്. അതേസമയം ആക്രമണത്തിന് പിന്നില്‍ പ്രധാനമന്ത്രിയുടെ അനുയായികളാണെന്ന് കെജ്രിവാള് ആരോപിച്ചു.
മോദി ഭീരുവാണ്. അദേഹം അനുയായികളെ കൊണ്ട് എനിക്കു നേരെ ചെരിപ്പെറിയിപ്പിച്ചു. ഇതേ നാണയത്തില്‍ മറുപടി നല്കാന് എ.എ.പിക്ക് സാധിക്കും. എന്നാല്‍ തന്റെ മാന്യത അതിനുവദിക്കുന്നില്ലെന്നും കെജ്രിവാള് പറഞ്ഞു. എന്നാല്‍ നോട്ടു നിരോധനത്തില്‍ മോദിക്കെതിരേ പോരാട്ടം തുടരും. സഹാറ ഇടപാടിലെയും നോട്ടുനിരോധനത്തിലൂടെ മോദിക്ക് ലഭിച്ച നേട്ടവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."