ഇന്തോനേഷ്യയില്‍ ബോട്ടിന് തീപിടിച്ച് 23 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനത്ത് കടത്തുബോട്ടിലുണ്ടായ തീപിടിത്തത്തില്‍ 23 പേര് മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. 17 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തിഡുങ് ദ്വീപില്‍ നിന്ന് 1.6 കി.മി അകലെയാണ് ബോട്ടിന് തീപിടിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ജക്കാര്‍ത്തയിലെ പ്രമുഖ അവധി ആഘോഷ കേന്ദ്രമാണ് തിഡുങ് ദ്വീപ്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് നിരവധി പേര് ദ്വീപിലെത്തിയിരുന്നു. ബോട്ടില്‍ 100 പേരുണ്ടായിരുന്നുവെന്ന് ദേശീയ ദുരന്ത നിവാരണ സേനാ വക്താവ് പറഞ്ഞു.
ബോട്ടില്‍ എത്രപേരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. 247 പേരുണ്ടായിരുന്നുവെന്നും 194 പേരെ രക്ഷപ്പെടുത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നുണ്ട്. സഹ്റോ എക്സ്പ്രസ് എന്ന യാത്രായാനമാണ് അപകടത്തില്‍പ്പെട്ടത്. ജക്കാര്‍ത്തയിലെ മൗറാ തുറമുഖത്തു നിന്ന് തിഡുങ് ദ്വീപിലെ ആംഗെക് തുറമുഖത്തേക്ക് പോകുകയായിരുന്നു അപകടത്തില്‍പെട്ട ബോട്ട്. 17 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പവര്‍ ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പൊലിസ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."