ഹരിതകേരളത്തില്‍ ഗ്രാമങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടി
തിരുവനന്തപുരം:ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടി. ആദ്യഘട്ടമായി ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിഷ്കരണം ഏര്‍പ്പെടുത്തും. ബോള്‍ പേനകളുടെ ഉപയോഗം കുറച്ചു മഷിക്കുപ്പിയും ഫൗണ്ടന് പേനയും പഞ്ചായത്ത് ഓഫിസുകളില്‍ ഉപയോഗിക്കും. കൂടാതെ പ്ലാസ്റ്റിക് പേപ്പര്‍ കവറുകള്‍, കാരി ബാഗുകള്‍ എന്നിവ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ്, ടംബ്ലറുകള്‍ എന്നിവ ഉപയോഗിക്കും.
ഓഫിസും പരിസരവും ചെടികള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവ നട്ടു പരിപാലിക്കും. പാഴ്വസ്തുക്കള് തരംതിരിച്ചുവയ്ക്കാനും മണ്ണില്‍ ലയിച്ചുചേരുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യാനും നൂതന സംവിധാനം ഏര്‍പ്പെടുത്തും.
ഓരോ പഞ്ചായത്ത് ഓഫിസിലും നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി ജനുവരി 12നകം പഞ്ചായത്ത് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. എല്ലാ ശനിയാഴ്ചയും തൊട്ടടുത്ത മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കണം.
ജനുവരി 15ന് പഞ്ചായത്ത് വകുപ്പ് പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."