ചതുരംഗപ്പാറയിലൂടെ തമിഴ്നാട്ടിലേക്ക് കോടികളുടെ ഏലം കടത്ത്
തൊടുപുഴ: കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ ചതുരംഗപ്പാറയിലൂടെ തമിഴ്നാട്ടിലേക്ക് കോടികളുടെ ഏലം കള്ളക്കടത്ത്. പ്രതിദിനം അമ്പതിലേറെ ജീപ്പുകളില്‍ എത്തുന്ന ഏലം, തലച്ചുമടായും വാഹനങ്ങളിലും കടത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് അടച്ചു പൂട്ടിയതോടെയാണ് കള്ളക്കടത്ത് ശക്തമായത്. അരി കടത്ത് നിയന്ത്രിക്കാന്‍ സ്ഥാപിച്ച ചെക്ക്പോസ്റ്റായിരുന്നു ഇത്. ഇപ്പോള്‍ ബാരിക്കേഡ് സദാസമയവും തുറന്നുവെച്ചിരിക്കുകയാണ്. ഇതിലൂടെയാണ് കള്ളക്കടത്ത് നടക്കുന്നത്.
തേവാരംമെട്ട് വഴി തമിഴ്നാട്ടിലേക്ക് ഏലക്കയും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളും നിര്‍മാണ സാമഗ്രികളും ഉള്‍പ്പടെയാണ് കടത്തുന്നത്. കഴുതപ്പുറത്താണ് കള്ളക്കടത്തിലേറെയും നടക്കുന്നതെന്നാണ് വിവരം.
അമ്പതും നൂറും കഴുതകളടങ്ങിയ സംഘങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ പിടിയിലായാല്‍ പടി നല്കി രക്ഷപെടുകയാണ് പതിവ്. അതിര്‍ത്തി ടൗണുകളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് വന്‍മാഫിയയാണ് കള്ളക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഉദ്യോഗസ്ഥ, രാഷ്ട്രീയവൃത്തങ്ങളില്‍ പിടിപാടുള്ള ഇവര്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ പോലും അധികൃതര്‍ക്കാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."