HOME
DETAILS
MAL
സ്ഥലം വിട്ടുനല്‍കിയത് വിനയായി; പൊടിശല്യം രൂക്ഷമായെന്ന് ഗൃഹനാഥന്
backup
January 02 2017 | 05:01 AM
എടച്ചേരി: റോഡ് വികസനത്തിന് സ്വന്തം സ്ഥലം വിട്ടുനല്‍കിയത് തനിക്ക് നിനയായെന്ന് എടച്ചേരിയിലെ കോട്ട്യാമ്പ്രത്ത് മൊയ്തു പറഞ്ഞു. എടച്ചേരിയിലെ പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് വീതികൂട്ടുന്നതിനു വേണ്ടിയാണ് മൊയ്തു തന്റെ വിലപ്പെട്ട ഭൂമി വിട്ടുനല്‍കിയത്. ഇപ്പോള്‍ രൂക്ഷമായ പൊടിശല്യം കാരണം ബുദ്ധിമുട്ടുകയാണ് താനെന്ന് മൊയ്തു പരാതിപ്പെട്ടു. പൊടിശല്യം രൂക്ഷമായതിനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോട് പരാതി പറഞ്ഞിട്ടുണ്ടെന്നും നടപടി ഉണ്ടാകാത്ത പക്ഷം രേഖാമൂലം പരാതിപ്പെടാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."