സൗജന്യ ഡോക്ടേഴ്സ് ക്ലിനിക് ആരംഭിച്ചു
വടകര: മേപ്പയില്‍ പ്രശാന്തി ചാരിറ്റബിള്‍ സൊസൈറ്റി ആവിഷ്കരിച്ചു നടപ്പാക്കുന്ന സൗജന്യ ഡോക്ടേഴ്സ് ക്ലിനിക് സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കെ രാമചന്ദ്രന് അധ്യക്ഷനായി. ടി.കെ മുരളി, ഡോ. ജ്യോതികുമാര്‍, ഡോ. തുളസീദാസ്, ഡോ. ശിവദാസ്, എം.കെ മനോജ്, കൗണ്‍സിലര്‍മാരായ എ. കുഞ്ഞിരാമന്, എം.പി ഗംഗാധരന്, വി.പി സിന്ധു സംസാരിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയും മരുന്നും പോളി ലാബിന്റെ പരിശോധനകളും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.
കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സ, ഹെല്‍ത്ത് കാര്‍ഡ് മുഖേന സൗജന്യ മെഡിക്കല്‍ ടെസ്റ്റ്, വീല്‍ചെയര്‍, എയര്‍-വാട്ടര്‍ കിടക്കകള്‍ എന്നിവയും നല്‍കും. കിടപ്പുരോഗികളെ കണ്ടെത്താനുള്ള സര്‍വേ ആരംഭിച്ചു.
ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടു പോകാന്‍ 40 വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 85 രോഗികളെ ക്യാമ്പില്‍ പരിശോധിച്ചു. പി. ജ്യോതികുമാര്‍, അനുശ്രീ എന്നിവര്‍ നേതൃത്വം നല്കി. മരുന്നുകളും ലാബ് പരിശോധനയുടെ റിപ്പോര്‍ട്ടും ബുധനാഴ്ച വൈകിട്ട് മേപ്പയിലെ ചാരിറ്റബിള്‍ സൊസൈറ്റി ഓഫിസില്‍ നിന്നു ലഭിക്കുമെന്ന് സെക്രട്ടറി ടി.കെ മുരളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."