HOME
DETAILS

ഉള്ളാള്‍ ദര്‍ഗയില്‍ വഖ്ഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

  
backup
May 24 2016 | 19:05 PM

%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab

മംഗളൂരു : പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗയില്‍ ഭരണം നടത്തുന്നതിനു വേണ്ടി കര്‍ണാടക വഖ്ഫ് ബോര്‍ഡ്  അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച നടപടി കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.
കഴിഞ്ഞ മാസം ഉള്ളാളിലെ ഭരണ സമിതിയുമായി ബന്ധപ്പെട്ടു നടന്ന തെരഞ്ഞെടുപ്പില്‍ സമസ്തയുടെ അനുഭാവികളായ 26 പേര്‍ വിവിധമഹല്ലുകളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ സമസ്തയുടെ 26 പേരും മറു വിഭാഗത്തിന്റെ  22 പേരുമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് റശീദ് ഹാജി(പ്രസിഡന്റ്),ത്വാഹ ഹാജി (സെക്രട്ടറി),യു.കെ ഇല്യാസ് (ട്രഷറര്‍) എന്നിവരെയും മറ്റു സഹഭാരവാഹികളെയും തെരഞ്ഞെടുത്തു. എന്നാല്‍ ഇതിനു തൊട്ടടുത്ത ദിവസം സയ്യിദ് ഫസല്‍ കോയമ്മാ കൂറാ തങ്ങള്‍ താന്‍ പറയുന്ന വ്യക്തിയെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
ഇതിനിടയില്‍ ചിലരുടെ സ്വാധീനത്തില്‍ കര്‍ണാടക വഖഫ് ബോര്‍ഡ് ദക്ഷിണ കന്നഡ ജില്ലാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എസ്.എം.ആര്‍ റശീദ് ഹാജി ഉള്‍പ്പെടെയുള്ള എട്ടു പേരെ  അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റിയായി നിയോഗിച്ച് നിലവിലുള്ള ഭരണ സമിതിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് റശീദ് ഹാജി,യു.ബി സിദ്ദീഖ് എന്നിവര്‍ അഡ്വ. കെ.പി.എ ശുക്കൂര്‍ മുഖേന കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വഖ്ഫ് ആക്ടിലെ 64(3)പ്രകാരം നിലവില്‍ ഭരണ സമിതിയുള്ള ഉള്ളാളില്‍ വഖ്ഫ് ബോര്‍ഡിന്റെ ഈ ഉത്തരവ് നിലനില്‍ക്കില്ലെന്ന് അഡ്വ. ശുക്കൂര്‍ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയിലെ അവധിക്കാല ന്യായാധിപനായ ജസ്റ്റിസ് ഗൊപ്പണ്ണ വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് ഇന്നലെ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  15 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago